---
title: "ധർമ്മശാല പ്ലൈവുഡ് ഫാക്ടറിയിലെ തീവെപ്പ്: മുൻ ജീവനക്കാരനെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/279080/case"
published_at: "2025-03-26T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e396c3148e0_img_1243-1.jpg"
keywords: []
---

# ധർമ്മശാല പ്ലൈവുഡ് ഫാക്ടറിയിലെ തീവെപ്പ്: മുൻ ജീവനക്കാരനെതിരെ കേസ് 

> **Lead Summary:** തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറി തീവെച്ച് നശിപ്പിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ ഒഡീഷ സ്വദേശിയായ മുന്‍ ജോലിക്കാരനെതിരെ പോലീസ് കേസെടുത്തു.ധര്‍മ്മശാലയിലെ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നവീന്‍ ബോര്‍ഡ്‌സ് എന്ന ഫാക്ടറിയിലാണ് തീവെപ്പ് നടത്തിയത്.

## Article Content

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറി തീവെച്ച് നശിപ്പിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ ഒഡീഷ സ്വദേശിയായ മുന്‍ ജോലിക്കാരനെതിരെ പോലീസ് കേസെടുത്തു.ധര്‍മ്മശാലയിലെ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നവീന്‍ ബോര്‍ഡ്‌സ് എന്ന ഫാക്ടറിയിലാണ് തീവെപ്പ് നടത്തിയത്.

23 ന് പുലര്‍ച്ചെ 1.30 നും രാവിലെ 9 നും ഇടയിലായിരുന്നു സംഭവം.ചിറക്കല്‍ മണ്ഡപത്തിലെ വല്‍സല നിവാസില്‍ പി.ശരത്കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.ഗോഡൗണില്‍ സൂക്ഷിച്ച ഫെയ്‌സ് വിനീര്‍, കോര്‍ വിനീര്‍, പ്ലൈവുഡുകള്‍, ഡോറുകള്‍ എന്നിവയുള്‍പ്പെടെ കത്തിനശിച്ചു.

സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഫാക്ടറിയിലെ മുന്‍ ജീവനക്കാരന്‍ ബാബയാണ് തീവെപ്പിന് പിന്നിലെന്ന് വ്യക്തമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/279080/case)