---
title: "യുവതിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി വഞ്ചിച്ച യുവാവിനെതിരെ കേസ്  "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278768/case"
published_at: "2025-03-24T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e1795aaf3c2_Police-Jeep.jpg"
keywords: []
---

# യുവതിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി വഞ്ചിച്ച യുവാവിനെതിരെ കേസ്  

> **Lead Summary:** **ഇരിട്ടി: **സൗഹൃദം നടിച്ച് ഭർതൃമതിയായ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽപകർത്തുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പതര പവൻ്റെ ആഭരണവും 4.80 ലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. പായംപെരുവംപറമ്പിന് സമീപത്തെ 32കാരിയുടെ പരാതിയിലാണ് കണിയരക്കൽ വീട്ടിൽ ഉനൈസിനെതിരെ ഇരിട്ടി പോലീസ് കേസെടുത്തത്.

## Article Content

**ഇരിട്ടി: **സൗഹൃദം നടിച്ച് ഭർതൃമതിയായ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽപകർത്തുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പതര പവൻ്റെ ആഭരണവും 4.80 ലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. പായംപെരുവംപറമ്പിന് സമീപത്തെ 32കാരിയുടെ പരാതിയിലാണ് കണിയരക്കൽ വീട്ടിൽ ഉനൈസിനെതിരെ ഇരിട്ടി പോലീസ് കേസെടുത്തത്.

2017 ജൂലായ് 1 മുതൽ 2025 ജനുവരി 25 വരെയുള്ള കാലയളവിൽ ആണ് പരാതിക്കാസ്പദമായ സംഭവം. സൗഹൃദം നടിച്ച്ഭർത്താവിൻ്റെ ബന്ധുവായ പ്രതി 2017 ജൂലായ് ഒന്നാം തീയതി പരാതിക്കാരിയുടെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് പത്താം തീയതി വീണ്ടും വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി ഒമ്പതരപവൻ്റെ സ്വർണ്ണ വും 4.80 ലക്ഷം രൂപയും കൈക്കലാക്കിനാളിതുവരെയായി തിരികെ നൽകാതെ ചതി ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278768/case)