---
title: "100 വനിതകൾക്ക് സ്നേഹാദരം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി റമദാൻ കാരുണ്യ സംഗമം വ്യാഴാഴ്ച  "
english_title: "Dubai kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278759/dubai-kmcc"
published_at: "2025-03-24T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# 100 വനിതകൾക്ക് സ്നേഹാദരം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി റമദാൻ കാരുണ്യ സംഗമം വ്യാഴാഴ്ച  

> **Lead Summary:** കണ്ണൂർ: ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന റമളാൻ കാരുണ്യ സംഗമം മാർച്ച് 27 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ ബാഫഖി സൗധത്തിൽ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ കാരുണ്യ സംഗമം ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിക്കും. 

## Article Content

കണ്ണൂർ: ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന റമളാൻ കാരുണ്യ സംഗമം മാർച്ച് 27 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ ബാഫഖി സൗധത്തിൽ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ കാരുണ്യ സംഗമം ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിക്കും. 

വിദ്യാഭ്യാസ-സാമൂഹ്യ-ജനസേവന മേഖലകളിൽ മികച്ച സേവനങ്ങൾ കാഴ്ചവെച്ച് വിശ്രമ ജീവിതം നയിക്കുന്നവരും ജീവകാരുണ്യ-പാലിയേറ്റിവ് രംഗങ്ങളിൽ സമർപ്പിതരായവരും, രോഗത്താലോ വാർധക്യസഹജമായ പ്രശ്നങ്ങളാലോ പ്രയാസപ്പെടുന്നവരുമായ 100 വനിതകളെ ചടങ്ങിൽ പതിനായിരം രൂപയും ഉപഹാരവും നൽകി ആദരിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുള്ള, ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, ട്രഷറർ മഹമൂദ് കാട്ടൂർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ, എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സാജിത ടീച്ചർ, ജില്ലാ പ്രസിഡണ്ട് സി സീനത്ത്, ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ്, ഹരിത ജില്ലാ പ്രസിഡണ്ട് ടി.പി ഫർഹാന , ജില്ലാ കോർഡിനേറ്റർ കെ ടി ഹാഷിം ഹാജി പ്രസംഗിക്കും. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺസ് എന്നിവർ അതിഥികളായി പങ്കെടുക്കും. 

മുസ്‌ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും ജില്ലാ മണ്ഡലം നേതാക്കളും നാട്ടിലുള്ള കെഎംസിസി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കണമെന്ന് ജില്ലാ മുസ്‍ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, ദുബൈ കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സൈനുദ്ദീൻ ചേലേരി, ജനറൽ സെക്രട്ടറി റഹ്ദാദ് മൂഴിക്കര എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278759/dubai-kmcc)