---
title: "ട്രഷറി നിയന്ത്രണം ജനക്ഷേമ പ്രവർത്തനങ്ങളെ ഇല്ലാതാക്കും: എൽ.ജി.എം.എൽ"
english_title: "LGML "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278758/lgml"
published_at: "2025-03-24T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ട്രഷറി നിയന്ത്രണം ജനക്ഷേമ പ്രവർത്തനങ്ങളെ ഇല്ലാതാക്കും: എൽ.ജി.എം.എൽ

> **Lead Summary:** **കണ്ണൂർ: **സംസ്ഥാന സർക്കാർ മാർച്ച് 26 വൈകുന്നേരം 5 മണി വരെ ബില്ലുകൾ സമർപ്പിക്കാവുന്നതാണെന്ന് ഓർഡർ മൂലം അറിയിച്ചതിനു ശേഷം 24ന് രാവിലെ മുതൽ ഒരു ലക്ഷം രൂപയുടെ മുകളിലുള്ള ബില്ലുകൾ തടയുന്നതും, ക്യൂ ബില്ലിലേക്ക് മാറ്റുന്നതും ജനക്ഷേമ പ്രവർത്തനങ്ങളെ ഇല്ലാതാക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളെ തടയും എന്നും ഈ വർഷം ക്യൂ ബില്ലിലൂടെ ബാക്കിയാവുന്ന പദ്ധതികൾ അടുത്ത സ്പിൽ ഓവർ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് മൂലം ഇപ്പോൾ രൂപീകരിച്ച പദ്ധതികളിൽ പലതും വെട്ടിക്കുറയ്ക്കേണ്ട അവസ്ഥ ഉണ്ടാകുമെന്നും, സർക്കാരിൻറെ തെറ്റായ നയം കൊണ്ട് ഉണ്ടായ സാമ്പത്തിക ബാധ്യതകൾക്ക് ഗ്രാമപഞ്ചായത്തുകളെ കരുവാക്കുകയാണെന്നും എൽ.ജി.എം.എൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഗഫൂർ മാട്ടൂൽ, ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ റസാഖും പ്രസ്താവിച്ചു. 

## Article Content

**കണ്ണൂർ: **സംസ്ഥാന സർക്കാർ മാർച്ച് 26 വൈകുന്നേരം 5 മണി വരെ ബില്ലുകൾ സമർപ്പിക്കാവുന്നതാണെന്ന് ഓർഡർ മൂലം അറിയിച്ചതിനു ശേഷം 24ന് രാവിലെ മുതൽ ഒരു ലക്ഷം രൂപയുടെ മുകളിലുള്ള ബില്ലുകൾ തടയുന്നതും, ക്യൂ ബില്ലിലേക്ക് മാറ്റുന്നതും ജനക്ഷേമ പ്രവർത്തനങ്ങളെ ഇല്ലാതാക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളെ തടയും എന്നും ഈ വർഷം ക്യൂ ബില്ലിലൂടെ ബാക്കിയാവുന്ന പദ്ധതികൾ അടുത്ത സ്പിൽ ഓവർ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് മൂലം ഇപ്പോൾ രൂപീകരിച്ച പദ്ധതികളിൽ പലതും വെട്ടിക്കുറയ്ക്കേണ്ട അവസ്ഥ ഉണ്ടാകുമെന്നും, സർക്കാരിൻറെ തെറ്റായ നയം കൊണ്ട് ഉണ്ടായ സാമ്പത്തിക ബാധ്യതകൾക്ക് ഗ്രാമപഞ്ചായത്തുകളെ കരുവാക്കുകയാണെന്നും എൽ.ജി.എം.എൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഗഫൂർ മാട്ടൂൽ, ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ റസാഖും പ്രസ്താവിച്ചു. 

 അടിസ്ഥാന വികസനത്തിന്റെ ഫണ്ടുകൾ, ഭിന്നശേഷി സ്കോളർഷിപ്പ്, ഭവന പുനരുദ്ധാരണം തുടങ്ങി ഏറ്റവും സാധാരണക്കാരുമായി ബന്ധപ്പെടുന്ന ഒരു കാര്യങ്ങളുടെയും ഫണ്ട് ചെലവഴിക്കാനും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.    ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രി, തദ്ദേശ വകുപ്പ് മന്ത്രി, ട്രഷറി ഓഫീസർ എന്നിവർക്ക് ഈ-മെയിൽ പരാതി നൽകിയതായും നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278758/lgml)