---
title: "മോറാഴയിൽ നടന്ന കൊലപാതകം: പ്രതി രക്ഷപെടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവം പോലീസ് സ്റ്റേഷനിൽ എത്തിച്ചത് ഓട്ടോ ഡ്രൈവർ മനോജ്"
english_title: "auto driver manoj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278635/auto-driver-manoj"
published_at: "2025-03-24T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e0eba3e93fd_news-card.jpg"
keywords: []
---

# മോറാഴയിൽ നടന്ന കൊലപാതകം: പ്രതി രക്ഷപെടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവം പോലീസ് സ്റ്റേഷനിൽ എത്തിച്ചത് ഓട്ടോ ഡ്രൈവർ മനോജ്

> **Lead Summary:** കൂളിച്ചാലിൽ നടന്ന കൊലപാതകത്തിന്റെ പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ മനോജ്‌ നാടിന്റെ അഭിമാനമായി. ഇന്നലെ വൈകുന്നേരം കൊലപാതകം നടത്തിയ പ്രതി മനോജിന്റെ ഓട്ടോയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോകുകയായിരുന്നു. മനോജ്‌ ഇതു അറിയില്ലായിരുന്നു.

## Article Content

കൂളിച്ചാലിൽ നടന്ന കൊലപാതകത്തിന്റെ പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ മനോജ്‌ നാടിന്റെ അഭിമാനമായി. ഇന്നലെ വൈകുന്നേരം കൊലപാതകം നടത്തിയ പ്രതി മനോജിന്റെ ഓട്ടോയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോകുകയായിരുന്നു. മനോജ്‌ ഇതു അറിയില്ലായിരുന്നു.

വളപട്ടണം എത്തിയപ്പോൾ ആണ് കൊലപാതകം നടന്ന വിവരം ഫോണിൽ അറിയിക്കുന്നതും പ്രതി എന്റെ വണ്ടിയിലെ യാത്രക്കാരൻ ആണെന്നും. അപ്പോൾ കളരി വാതുക്കൽ എത്തിയ ഓട്ടോ നേരെ വളപട്ടണം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ പോലീസ് അറസ്റ് ചെയ്തു. മനോജിന്റെ ഇടപെടൽ കൊലപാതക പ്രതിയെ പെട്ടെന്ന് അറസ്റ് ചെയ്യാൻ സാധിച്ചു. ഇതു അറിഞ്ഞ എസ്പി മനോജിനെ സ്റ്റേഷനനിൽ വിളിച്ചു വരുത്തി അഭിനം അറിയിച്ചു.

മനോജ്‌ കഴിഞ്ഞ 7 മാസമായി ഓട്ടോ ഡ്രൈവർ ആയിട്ട്, സ്വദേശം മാട്ടൂൽ ആണ്. ഇപ്പോൾ താമസം കൂളിച്ചാലിലാണ്. ഭാര്യ: രേഖ. മക്കൾ: അമയ( ബി എസ് സി നഴ്സിങ്‌ വിദ്യാർത്ഥി),അലൻ( പ്ലസ് ടു വിദ്യാർത്ഥി)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278635/auto-driver-manoj)