---
title: "ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു."
english_title: "krishnan nair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278220/krishnan-nair"
published_at: "2025-03-22T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de60312ec17_schooool-avadhi-Recovered.jpg"
keywords: []
---

# ആലക്കിൽ കൃഷ്ണൻ നായർ ( 87 )അന്തരിച്ചു.

> **Lead Summary:** കണ്ണപുരം : മുതിർന്ന കോൺഗ്രസ് നേതാവും പൊതുകാര്യ പ്രസക്തനുമായ മൊട്ടമ്മലിലെ ആലക്കിൽ കൃഷ്ണൻ നായർ അന്തരിച്ചു. പരേതരായ ആലക്കിൽ കോമൻനായരുടെയും കല്ല്യാണിയമ്മയുടെയും മകനാണ്.

## Article Content

കണ്ണപുരം : മുതിർന്ന കോൺഗ്രസ് നേതാവും പൊതുകാര്യ പ്രസക്തനുമായ മൊട്ടമ്മലിലെ ആലക്കിൽ കൃഷ്ണൻ നായർ അന്തരിച്ചു. പരേതരായ ആലക്കിൽ കോമൻനായരുടെയും കല്ല്യാണിയമ്മയുടെയും മകനാണ്.

കണ്ണപുരം മണ്ഡലം കോൺഗ്രസ് ഖജാൻജി, പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ്, കണ്ണപുരം ക്ലേ പോട്ടറി സൊസൈറ്റി ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലക്കിൽ തറവാട്ട് കാരണവരാണ്. ദീർഘകാല നെൽ- ക്ഷീര കർഷകനായിരുന്നു.

കർഷകൻ എന്ന നിലയിൽ അദ്ദേഹത്തെ കണ്ണപുരം ഗ്രാമ പഞ്ചായത്ത് ആദരിച്ചിരുന്നു. ഭാര്യ: കെ.വി. കല്ല്യാണിയമ്മ, മക്കൾ: ബേബി, ചന്ദ്രലേഖ ( അഭിഭാഷക , തളിപ്പറമ്പ ), ഭാനുമതി , വിനോദ് കുമാർ ( ദുബായ് )

മരുമക്കൾ: രമേശൻ, സതീഷ് കുമാർ തളിപ്പറമ്പ(റിട്ട. എസ്. ഐ , ബി.എസ്. എഫ് ) , ഹരിദാസൻ വേളം ( കോ- ഓപ്പറേറ്റിവ് മിൽക് സൊസൈറ്റി, മയ്യിൽ ), നിമിത ( ദുബായ് ) ,സഹോദരങ്ങൾ: നാരായണി ( മൊട്ടമ്മൽ ), ദേവകി (കണികുന്ന് ), നാരായണി ( തൃച്ഛംബരം ), ഭാസ്കരൻ ( റിട്ട. ജനറൽ മാനേജർ, എച്ച്.എം.ടി, ബാംഗ്ലൂർ ), പരേതയായ ജാനകി ശനിയാഴ്ച രാവിലെ 11 മണി മുതൽ വീട്ടിൽ പൊതുദർശനത്തിനുശേഷം സംസ്കാരം വൈകു. 3 മണിക്ക് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278220/krishnan-nair)