---
title: "പൊതുപ്രവർത്തകർ  ഉത്തരവാദിത്വങ്ങൾ ജാഗ്രതയോടെ  ഏറ്റെടുക്കേണ്ട കാലഘട്ടം; അബ്ദുൽ കരീം ചേലേരി"
english_title: "chelery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278192/chelery"
published_at: "2025-03-22T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de4a65517df_schooool-avadhi.jpg"
keywords: []
---

# പൊതുപ്രവർത്തകർ  ഉത്തരവാദിത്വങ്ങൾ ജാഗ്രതയോടെ  ഏറ്റെടുക്കേണ്ട കാലഘട്ടം; അബ്ദുൽ കരീം ചേലേരി

> **Lead Summary:** ചെറുതാഴം:സമൂഹം ആപത്കരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും, അതിനെ മറി കടക്കാൻ രാഷ്ട്രീയ, മത ചിന്തകൾക്കതീതമായി എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽകരീം ചേലേരി പ്രസ്താവിച്ചു.

## Article Content

ചെറുതാഴം:സമൂഹം ആപത്കരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും, അതിനെ മറി കടക്കാൻ രാഷ്ട്രീയ, മത ചിന്തകൾക്കതീതമായി എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽകരീം ചേലേരി പ്രസ്താവിച്ചു.

പിലാത്തറ ചുമടുതാങ്ങിയിലെ ഗോൾഡൺ റൈൻസ് ഹോട്ടലിലെ പ്രൗഢമായ വേദിയിൽ മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭാഷാ സമര-മജീദ് ഞെക്ളി അനുസ്മരണവും ഇഫ്ത്താർ മീറ്റും ഉത്ഘാടനം ചെയ്യുകയായിരുന്നു കരീം സാഹിബ്.

ഇസ്ലാമിക പഞ്ചകർമ്മങ്ങളും, ഈ മാനികവീക്ഷണങ്ങളും പ്രമാണങ്ങളും മുൻനിർത്തി പൊതു പ്രവർത്തനം ആരാധനയായി കൊണ്ട് നടന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരാണ് ഓരോ മുസ്ലിം ലീഗ് കാരനും ''.

മനുഷ്യനെന്ന നിലയിൽ ഉണ്ടാകുന്ന വിചാരവികാര ചിന്തകളെയും താൽപര്യങ്ങളെയും തിരസ്കരിച്ച് മനസ്സിനെ പാകപ്പെടുത്തുന്ന പരിശുദ്ധ റമളാനിൽ സ്വന്തം ശരീരത്തോട് ജിഹാദ് നടത്തുന്നതോടൊപ്പം മനുഷ്യനെന്ന നിലയിൽ നമ്മുടെ ചുറ്റും നടമാടുന്ന അനഭലഷണീയമായ പ്രവണതക്കെതിരെ പോരാടാനും നാം പ്രതിജ്ഞാബന്ധരാണെന്നും കരീം സാഹിബ് കൂട്ടിച്ചേർത്തു.

എന്നാൽ മാത്രമെ ഒരു വിശ്വാസി എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തവും ജീവിതവും പുർണ്ണമാകൂ എന്നും അദ്ദേഹം ഉണർത്തി.

സമീപകാലത്ത് എന്തെല്ലാം വാർത്തകളും സംഭവങ്ങളുമാണ് നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നത്. മാതൃസ്നേഹവും, പിതൃസ്നേഹവും എന്തെന്നറിയാത്ത പുതിയ തലമുറ.മന:സാക്ഷി മരവിച്ചഎത്രയെത്ര കൊലപാതങ്ങൾ യാതൊരു ദയയുമില്ലാതെ നടമാടുന്നു. കലാലയങ്ങളും വീടകങ്ങളും അക്രമാസക്തമായ യൗവ്വനത്തെയും,

വിദ്യാർത്ഥി തലമുറയെയും സൃഷ്ടിക്കപ്പെടുന്നു. നമ്മുടെ തലമുറയുടെ പോക്ക് ഭയപ്പെടുത്തുന്നതാണെന്നും അവരെ നേർവഴിക്ക്നടത്തേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അധാർമിക പ്രവണതക്കെതിരെ നോക്കി നിൽക്കാനാവില്ലെന്നും വീടിൻ്റെ അകത്തളങ്ങളിൽ നിന്നും പോരാട്ടം തുടരണമെന്നും

അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനാണ് സൂഹത്തിലെ എല്ലാവരെയും ഉൾകൊള്ളിച്ച് മുസ്ലിം ലീഗ് റമളാനിൽ സ്നേഹ സംഗമങ്ങൾ നടത്തുന്നതെന്നും കരീം സാഹിബ് പറഞ്ഞു.

പ്രസിഡണ്ട് SK P സകരിയ അദ്ധ്യക്ഷനായിSys സംസ്ഥാന സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ നാസർ ഫൈസി കൂടത്തായി ഭാഷാസമര അനുസ്മരണവും ഇരിക്കൂർ മണ്ഡലം ലീഗ് സെക്രട്ടറി TNA ഖാദർ മജീദ് ഞെക്ളി അനുസ്മരണ പ്രഭാഷണവും നടത്തി

മുഹമ്മദ് അക്രം, ഹർഷാദ്, മുഹമ്മദ് ദാഈദാരിമി, മുസ്തഫ കടന്നപ്പള്ളി, ഗഫൂർ മാട്ടൂൽ, മുസ്തഫ കൊട്ടില, എ.പി. ബദറുദ്ധീൻ, ശിഹാബ് ആലക്കാട് ,എം.വി. നജീബ്

യു രാമചന്ദ്രൻ, കെ. സൈനുൽ ആബിദ്, റാഫി ചുമട് താങ്ങി, നജ്മുദ്ധീൻ പിലാത്തറ, എം.പി. റസാഖ്, എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി പി.വി. ഇബ്രാഹിം സ്വാഗതവുംട്രഷറർ മുഹമ്മദ് അസ്ലം കണ്ണപുരം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278192/chelery)