---
title: "പൂവ്വത്ത് ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതിയെ നാട്ടുകാർ പിടിച്ചു കെട്ടി പോലീസിൽ ഏൽപ്പിച്ചു "
english_title: "Murder attempt "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/277810/murder-attempt"
published_at: "2025-03-20T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbfa4c955eb_IMG-20250320-WA0195.jpg"
keywords: []
---

# പൂവ്വത്ത് ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതിയെ നാട്ടുകാർ പിടിച്ചു കെട്ടി പോലീസിൽ ഏൽപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

പൂവം എസ് ബി ഐ ശാഖയിൽ ഇന്ന് മൂന്നുമണിയോടെയാണ് സംഭവം. ബാങ്കിലെ ക്യാഷ്യർ ആയ ആലക്കോട് അരങ്ങം സ്വദേശി അനുപമ(39)യ്ക്കാണ് വെട്ടേറ്റത്. യുവതിയെ ഉടൻതന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവ് അനുരൂപിനെ നാട്ടുകാർ ബാങ്കിൽ കെട്ടിയിട്ടു. തളിപ്പറമ്പ് സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ബാങ്കിന് പുറത്ത് നിന്ന് ഇരുവരും സംസാരിക്കുന്നതിനിടയിൽ പ്രകോപിതനായ അനുരൂപ് കയ്യിൽ കരുതിയ കത്തിവാൾ കൊണ്ട് അനുപമയെ വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/277810/murder-attempt)