---
title: "കണ്ണൂർ ജില്ലയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകൾ മുഴുവൻ പുനഃസ്ഥാപിച്ചു"
english_title: "ksrtc service restarted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27766/ksrtc-service-restarted"
published_at: "2022-02-22T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62149bb9d0c87_news card.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകൾ മുഴുവൻ പുനഃസ്ഥാപിച്ചു

> **Lead Summary:** **കണ്ണൂർ : **ജില്ലയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകൾ മുഴുവൻ പുനഃസ്ഥാപിച്ചു. കണ്ണൂരിൽനിന്ന് അഞ്ചരക്കണ്ടി-ചക്കരക്കല്ല്‌-മട്ടന്നൂർ വഴി വീരാജ്പേട്ടയിലേക്കുള്ളതും കണ്ണൂരിൽനിന്ന് കൂവേരി-കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി വഴി തിമിരിയിലേക്കുമുള്ള ബസുകളാണ് തിങ്കളാഴ്ച പുനരാരംഭിച്ചത്.

## Article Content

**കണ്ണൂർ : **ജില്ലയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകൾ മുഴുവൻ പുനഃസ്ഥാപിച്ചു. കണ്ണൂരിൽനിന്ന് അഞ്ചരക്കണ്ടി-ചക്കരക്കല്ല്‌-മട്ടന്നൂർ വഴി വീരാജ്പേട്ടയിലേക്കുള്ളതും കണ്ണൂരിൽനിന്ന് കൂവേരി-കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി വഴി തിമിരിയിലേക്കുമുള്ള ബസുകളാണ് തിങ്കളാഴ്ച പുനരാരംഭിച്ചത്.

വീരാജ്പേട്ടയിലേക്കുള്ള ബസ് രാവിലെ ആറിനും തിമിരിയിലേക്കുള്ള ബസ് രാവിലെ 7.40-നുമാണ് പുറപ്പെടുന്നത്‌. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് രാത്രി 8.15-നുള്ള ബസ് ഞായറാഴ്ച ഓടിത്തുടങ്ങി. ഇതോടെ, കണ്ണൂർ ഡിപ്പോയിൽനിന്ന് 83 സർവീസുകളായി. കോവിഡിന് മുൻപ്‌ നൂറ് സർസീസുകളാണ് നടത്തിയിരുന്നത്.

കോവിഡിന് മുൻപ്‌ 15 ലക്ഷം രൂപയായിരുന്നു ശരാശരി പ്രതിദിന വരുമാനം. ഞായറാഴ്ചവരെ ഇത് ശരാശരി 11 ലക്ഷമാണ്. തമിഴ്നാട്ടിലേക്ക് രണ്ടും കർണാടകയിലേക്ക് മൂന്നൂം സർവീസുകളാണ് ഇപ്പോൾ കണ്ണൂർ ഡിപ്പോയിൽനിന്ന് നടത്തുന്നത്. മധുരയിലേക്ക് വൈകിട്ട് 6.15-നും ഊട്ടിയിലേക്ക് രാവിലെ 7.30-നും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27766/ksrtc-service-restarted)