---
title: "പാ​പ്പി​നി​ശേ​രി​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ കണ്ടെത്തി "
english_title: "New born baby "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/277202/new-born-baby"
published_at: "2025-03-18T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d8fd96866f5_Screenshot_20250318_102838_Google.jpg"
keywords: []
---

# പാ​പ്പി​നി​ശേ​രി​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ കണ്ടെത്തി 

> **Lead Summary:** **കണ്ണൂ​ര്‍: **പാ​പ്പി​നി​ശേ​രി​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ത്തു-​അ​ക്ക​മ്മ​ൽ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ യാ​സി​ക ആ​ണ് മ​രി​ച്ച​ത്.

## Article Content

**കണ്ണൂ​ര്‍: **പാ​പ്പി​നി​ശേ​രി​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ത്തു-​അ​ക്ക​മ്മ​ൽ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ യാ​സി​ക ആ​ണ് മ​രി​ച്ച​ത്.

വാ​ട​ക ക്വാ​ട്ടേ​ഴ്‌​സി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് രാ​ത്രി പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ത​ങ്ങ​ളു​ടെ കൂ​ടെ കി​ട​ന്നു​റ​ങ്ങി​യ കു​ഞ്ഞി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ വ​ള​പ്പ​ട്ട​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/277202/new-born-baby)