---
title: "ഹരിദാസിന്റെ കൊലപാതകം; ബി.ജെ.പി കൗണ്‍സിലര്‍ ഉള്‍പ്പെടെ 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
english_title: "haridas murder, four arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27714/haridas-murder-four-arrested"
published_at: "2022-02-22T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62146e10a4739_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ഹരിദാസിന്റെ കൊലപാതകം; ബി.ജെ.പി കൗണ്‍സിലര്‍ ഉള്‍പ്പെടെ 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

> **Lead Summary:** **തലശ്ശേരി: **തിങ്കളാഴ്ച പുലര്‍ച്ചെ ആര്‍എസ്എസ് സംഘം വീടിനു മുന്നിലിട്ട് അരുംകൊല ചെയ്ത സിപിഐ.എം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലിലെ കൊരമ്പില്‍ താഴെക്കുനിയില്‍ ശ്രീമുത്തപ്പന്‍ വീട്ടില്‍ ഹരിദാസന്റെ കൊലപാതകത്തില്‍ 4 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വിമിന്‍, അമല്‍, സുമേഷ്, ലിജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**തലശ്ശേരി: **തിങ്കളാഴ്ച പുലര്‍ച്ചെ ആര്‍എസ്എസ് സംഘം വീടിനു മുന്നിലിട്ട് അരുംകൊല ചെയ്ത സിപിഐ.എം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലിലെ കൊരമ്പില്‍ താഴെക്കുനിയില്‍ ശ്രീമുത്തപ്പന്‍ വീട്ടില്‍ ഹരിദാസന്റെ കൊലപാതകത്തില്‍ 4 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വിമിന്‍, അമല്‍, സുമേഷ്, ലിജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തലശ്ശേരി നഗ​ര​സ​ഭാം​ഗ​വും ബി​ജെ​പി മ​ണ്ഡ​ലം പ്രസി​ഡ​ന്‍റു​മാണ് കെ.​ ലി​ജേ​ഷ്. ഗൂഢാലോചന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.‍ മീന്‍ പിടിത്തത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് തിങ്കള്‍ പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തി ഭാര്യയുടെ കൈയില്‍ മീന്‍ നല്‍കി മുറ്റത്ത് കൈകഴുകുന്നതിനിടെയായിരുന്നു ആക്രമണം.

വീടിന് സമീപം ബൈക്കുകളിലെത്തി പതിയിരുന്ന സംഘം ചാടിവീണ് വടിവാളും മഴുവും കൊണ്ട് തലങ്ങും വിലങ്ങും വെട്ടി. ഇടതുകാല്‍ വെട്ടിമാറ്റി വലിച്ചെറിഞ്ഞു. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ പറ്റാത്തവിധം വീണ്ടും വീണ്ടും വെട്ടി. മരണം ഉറപ്പുവരുത്തിയ ശേഷമാണ് അക്രമികള്‍ സ്ഥലംവിട്ടത്. ഉടന്‍ തന്നെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27714/haridas-murder-four-arrested)