---
title: "സ്കൂൾ മുറ്റത്ത് അക്ഷരമരമൊരുക്കി എൻ എസ് എസ് വളണ്ടിയർമാർ"
english_title: "nss volunteers at moothedath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27704/nss-volunteers-at-moothedath"
published_at: "2022-02-22T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62145eef3b032_Untitled-2 web.jpg"
keywords: []
---

# സ്കൂൾ മുറ്റത്ത് അക്ഷരമരമൊരുക്കി എൻ എസ് എസ് വളണ്ടിയർമാർ

> **Lead Summary:** **തളിപ്പറമ്പ: **ലോക മാതൃഭാഷാ ദിനത്തിൽ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വളണ്ടിയർമാർ സ്കൂൾ മുറ്റത്ത് അക്ഷരമരമൊരുക്കി. മാതൃഭാഷയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വളണ്ടിയർമാർ അക്ഷരമരം നിർമ്മിച്ചത്.

## Article Content

**തളിപ്പറമ്പ: **ലോക മാതൃഭാഷാ ദിനത്തിൽ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വളണ്ടിയർമാർ സ്കൂൾ മുറ്റത്ത് അക്ഷരമരമൊരുക്കി. മാതൃഭാഷയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വളണ്ടിയർമാർ അക്ഷരമരം നിർമ്മിച്ചത്.

മലയാള അക്ഷരങ്ങൾ, മാസങ്ങൾ,കവിതകൾ എന്നിവ എഴുതി സ്കൂൾ മുറ്റത്തെ മാവിൽ പ്രദർശിപ്പിച്ചാണ് വളണ്ടിയർമാർ അക്ഷരമരമൊരുക്കിയത്. വളണ്ടിയർമാർ അക്ഷരമരത്തിന് മുന്നിൽ നിന്ന് ഭാഷാ പ്രതിജ്ഞയെടുക്കുകയും ഒ.എൻ.വി കുറുപ്പിൻ്റെ 'മലയാളം' എന്ന കവിത ആലപിക്കുകയും ചെയ്തു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് കെ.പി.രജിത അക്ഷരമരം ഉദ്ഘാടനം ചെയ്തു.

ലീന വണ്ണാടിൽ ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്നമോൾ, അധ്യാപകരായ ഇ.പി.സുധ , ടി. എസ് .സജില , എം.സ്മിന ,എ.കെ ഉഷ , കെ. സപ്ന , പി.ഹരിത വളണ്ടിയർമാരായ പി.വി.അമൽരാജ്, സാഗര സജീവ് , പാർവ്വതി. കെ.പി.ആർ, ഗൗതം ഗോവിന്ദ് ,മീരാ ദിലീപ്, നന്ദന ഗിരീഷ് തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27704/nss-volunteers-at-moothedath)