---
title: "ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: വിദ്യാർത്ഥിയെ കോളേജിൽ നിന്നും പുറത്താക്കി"
english_title: "Incident of assaulting a junior student"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/277010/incident-of-assaulting-a-junior-student"
published_at: "2025-03-17T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7b14b5909c_attack.jfif"
keywords: []
---

# ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: വിദ്യാർത്ഥിയെ കോളേജിൽ നിന്നും പുറത്താക്കി

> **Lead Summary:** **തളിപ്പറമ്പ്: **സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ്‌കേസെടുത്ത വിദ്യാര്‍ത്ഥിയെ പുറത്താക്കിയതായി പ്രിന്‍സിപ്പാള്‍ സിറാജ് അറിയിച്ചു.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസനെയാണ് കോളേജില്‍ നിന്ന് ഡിസ്മിസ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ്‌കേസെടുത്ത വിദ്യാര്‍ത്ഥിയെ പുറത്താക്കിയതായി പ്രിന്‍സിപ്പാള്‍ സിറാജ് അറിയിച്ചു.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസനെയാണ് കോളേജില്‍ നിന്ന് ഡിസ്മിസ് ചെയ്തത്.

പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് വീട്ടില്‍ എ.സഹല്‍ അബ്ദുള്ളക്കാണ്(19) മര്‍ദ്ദനമേറ്റത്.മാര്‍ച്ച് 3 ന് ഉച്ചക്ക് 12.45 നായിരുന്നു സംഭവം.ഇത് റാഗിങ്ങാണെന്ന് പ്രിന്‍സിപ്പാള്‍ പോലീസിന് പരാതി നല്‍കിയിരുന്നു.രണ്ടാം വര്‍ഷ ബി.കോം സി.എ വിദ്യാര്‍ത്ഥിയാണ് പുറത്താക്കപ്പെട്ട ഫൈസന്‍.

ഈ വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും പുറത്താക്കുകയും. കോളേജ് യു.ജി.സിയുടെ ആന്റി റാഗിംഗ് സെല്ലില്‍ പരാതി നല്‍കിക്കൊണ്ട് മാതൃകാപരമായ ശിക്ഷ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിറ്റ് കമ്മിറ്റി പ്രിന്‍സിപ്പാളിനും മാനേജര്‍ക്കും പരാതി സമര്‍പ്പിച്ചിരുന്നു. വെള്ളിയാഴ്ച്ചയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ഫൈസനെ പുറത്താക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/277010/incident-of-assaulting-a-junior-student)