---
title: "വാടക വീട് കേന്ദ്രീകരിച്ചു എം ഡി എം എ വിൽപ്പന; യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ"
english_title: "Three people aarested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276673/three-people-aarested"
published_at: "2025-03-15T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d4f743136b6_news-card.jpg"
keywords: []
---

# വാടക വീട് കേന്ദ്രീകരിച്ചു എം ഡി എം എ വിൽപ്പന; യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ

> **Lead Summary:** **ഉളിക്കൽ: **ഉളിക്കൽ നുച്യാട് വാടകവീട് കേന്ദ്രീകരിച്ച് എം ഡി എം എ വിൽപ്പന നടത്തുകയായിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ ഉളിക്കൽ പോലീസ് കസ്റ്റഡയിലെടുത്തു. നുച്യാട് സ്വദേശി മുബഷീർ , കർണ്ണാടക സ്വദേശികളായ ഹക്കീം , കോമള എന്നിവരാണ് റൂറൽ എസ് പി യുടെ പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്. ഇവരിൽ നിന്നും 5 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

## Article Content

**ഉളിക്കൽ: **ഉളിക്കൽ നുച്യാട് വാടകവീട് കേന്ദ്രീകരിച്ച് എം ഡി എം എ വിൽപ്പന നടത്തുകയായിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ ഉളിക്കൽ പോലീസ് കസ്റ്റഡയിലെടുത്തു. നുച്യാട് സ്വദേശി മുബഷീർ , കർണ്ണാടക സ്വദേശികളായ ഹക്കീം , കോമള എന്നിവരാണ് റൂറൽ എസ് പി യുടെ പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്. ഇവരിൽ നിന്നും 5 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

നുച്യാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് ഇവർ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വന്നത്. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ എത്തിയ പോലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും ഇവർ വാതിൽ തുറക്കാഞ്ഞതിനെത്തുടർന്ന് പോലീസ് വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എം ഡി എം എ കണ്ടെത്തുന്നത്. പോലീസിനെ കണ്ടയുടനെ എം ഡി എം എ വെള്ളത്തിലിട്ട് നശിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. കൂടുതൽ വിവരങ്ങൾക്കായി പോലീസ് ഇവരെ ചോദ്യം ചെയ്‌തു വരികയാണ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276673/three-people-aarested)