---
title: "വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി"
english_title: "Man caught with banned tobacco products "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276667/man-caught-with-banned-tobacco-products"
published_at: "2025-03-15T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d4f53f2159d_news-card.jpg"
keywords: []
---

# വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി

> **Lead Summary:** വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി. കണ്ണപുരം സിഐ ബാബുമോന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരിണാവ് കച്ചേരി തറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പാപ്പിനിശ്ശേരി സ്വദേശി ഇ പി സിയാദിനെ പിടികൂടിയത്.

## Article Content

വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി. കണ്ണപുരം സിഐ ബാബുമോന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരിണാവ് കച്ചേരി തറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പാപ്പിനിശ്ശേരി സ്വദേശി ഇ പി സിയാദിനെ പിടികൂടിയത്.

ആയിരത്തോളം നിരോധിച്ച ലഹരിവസ്തുക്കളുടെ പാക്കറ്റുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് ടിവി, രജനീഷ് മുല്ലക്കൊടി, ഉമേഷ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276667/man-caught-with-banned-tobacco-products)