---
title: "ജയിൽ മോചിതരായ കോൺഗ്രസ് നേതാക്കൾക്ക് സ്വീകരണം നൽകി"
english_title: "congress leaders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27648/congress-leaders"
published_at: "2022-02-21T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213a9de3da05_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ജയിൽ മോചിതരായ കോൺഗ്രസ് നേതാക്കൾക്ക് സ്വീകരണം നൽകി

> **Lead Summary:** **കണ്ണപുരം:** കെ.റെയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ, നന്ദിഗ്രാമും സിംഗൂരും നൽകിയ പാഠം മറക്കേണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: റഷീദ് കവ്വായി. ഒരു ജനതയുടെ നെഞ്ചത്തുകൂടിയും, പ്രളയഭീതിതമായ കേരള ഭൂപ്രകൃതിയെ കവർന്നെടുത്തും സിൽവർ ലൈൻ പദ്ധതിയിലൂടെ കമ്മീഷൻ കൈപ്പറ്റാനുള്ള വ്യഗ്രതയ്ക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

**കണ്ണപുരം:** കെ.റെയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ, നന്ദിഗ്രാമും സിംഗൂരും നൽകിയ പാഠം മറക്കേണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: റഷീദ് കവ്വായി. ഒരു ജനതയുടെ നെഞ്ചത്തുകൂടിയും, പ്രളയഭീതിതമായ കേരള ഭൂപ്രകൃതിയെ കവർന്നെടുത്തും സിൽവർ ലൈൻ പദ്ധതിയിലൂടെ കമ്മീഷൻ കൈപ്പറ്റാനുള്ള വ്യഗ്രതയ്ക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കെ. റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് ജയിലിലകപ്പെട്ട് ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കളായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്ട് എന്നിവർക്ക് കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചെറുകുന്ന് കതിരുവെക്കും തറക്കുസമീപം നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി.കെ.വത്സലൻ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ: കസ്തൂരി ദേവൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം.നാരായണൻ, പി.വി.ധനഞ്ജയൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമാരായ ഷാജി കല്ലേൻ, കെ.വി.ഉത്തമൻ, ടി.രമേശൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സി- ടി.അമീറലി, ബേബി ആൻ്റണി, ആഗ്നസ് ഇനാസ്, സതീഷ് കടാങ്കോട്ട്, പാറയിൽ രാജൻ, സി.അംബ്രോസ്, ഗ്രേസി ബോണിഫസ്, നേതാക്കളായ കെ.ഷാജിലാൽ, പി.കെ. ശ്രീകുമാർ, ടി.എസ്.ഡാനിയൽ, വി.വി.രവീന്ദ്രൻ, പി.കെ.സുധാകരൻ, ഷാജി കാവുങ്കൽ, ടി.ജി. സ്മിത, കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27648/congress-leaders)