---
title: "'തകരുന്ന ക്രമ സമാധാനവും പൊലിയുന്ന വ്യവസായങ്ങളും' യൂത്ത് ലീഗ് തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി"
english_title: "youth league thalipparamba strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27644/youth-league-thalipparamba-strike"
published_at: "2022-02-21T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213a76111734_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# 'തകരുന്ന ക്രമ സമാധാനവും പൊലിയുന്ന വ്യവസായങ്ങളും' യൂത്ത് ലീഗ് തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

> **Lead Summary:** **തളിപ്പറമ്പ: **മുഖ്യ മന്ത്രിയുടെ ജില്ലയിൽ CITU, DYFI ക്രിമിനൽ സംഘങ്ങൾ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിച്ചും കല്ല്യാണ വീടുകളിൽ ബോംബുകൾ പൊട്ടിച്ച് ക്രമ സമാധന നില തകർക്കുന്നതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **മുഖ്യ മന്ത്രിയുടെ ജില്ലയിൽ CITU, DYFI ക്രിമിനൽ സംഘങ്ങൾ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിച്ചും കല്ല്യാണ വീടുകളിൽ ബോംബുകൾ പൊട്ടിച്ച് ക്രമ സമാധന നില തകർക്കുന്നതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.

മുനിസിപ്പൽ യൂത്ത് ലീഗ് ആക്ടിങ്ങ് പ്രസിഡൻ്റ് കെ.പി.നൗഷാദി ൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി.നസീർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ.യു.ഷഫീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

കപ്പാലത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി, റഷീദ് പുളിംപറമ്പ, സഫ്വാൻ കുറ്റിക്കോൽ, സി.പി.നൗഫൽ തുടങ്ങിയവർ നേതൃത്ഥം നൽകി. അഷ്റഫ് ബപ്പു സ്വാഗതവും ഹനീഫ മദ്രസ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27644/youth-league-thalipparamba-strike)