---
title: "മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി, കരളിന് അസുഖംബാധിച്ച കുട്ടി ഗുരുതരാവസ്ഥയിൽ"
english_title: "Child in critical condition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276243/child-in-critical-condition"
published_at: "2025-03-13T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d25c4845f1d_,,,.jpg"
keywords: []
---

# മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി, കരളിന് അസുഖംബാധിച്ച കുട്ടി ഗുരുതരാവസ്ഥയിൽ

> **Lead Summary:** **പഴയങ്ങാടി: **മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി, മരുന്ന് കഴിച്ച 8 മാസം പ്രായമുള്ള കുട്ടിക്ക് കരളിന് അസുഖം ബാധിച്ചു, പോലീസ്കേസെടുത്തു. പഴയങ്ങാടിയിലെ ഖദീജമെഡിക്കൽസിനെതിരെയാണ് ചെറുകുന്ന് പൂങ്കാവിലെ മുക്കോലക്കൽ വീട്ടിൽ ഇ.പി.അഷറഫ് പരാതി നൽകിയത്.

## Article Content

**പഴയങ്ങാടി: **മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി, മരുന്ന് കഴിച്ച 8 മാസം പ്രായമുള്ള കുട്ടിക്ക് കരളിന് അസുഖം ബാധിച്ചു, പോലീസ്കേസെടുത്തു. പഴയങ്ങാടിയിലെ ഖദീജമെഡിക്കൽസിനെതിരെയാണ് ചെറുകുന്ന് പൂങ്കാവിലെ മുക്കോലക്കൽ വീട്ടിൽ ഇ.പി.അഷറഫ് പരാതി നൽകിയത്.

അഷറഫിന്റെ സഹോദരൻ ഇ.പി.ഷമീറിന്റെ എട്ട് മാസം പ്രായമുള്ള മുഹമ്മദ് എന്ന കുട്ടിക്കാണ് മരുന്ന് മാറി നൽകിയത്. മാർച്ച് 8 ന് 5.26 നാണ് മരുന്ന്വാങ്ങിയത്.മരുന്ന്ഉപയോഗിച്ചതോടെ കരളിന് അസുഖംബാധിച്ച കുട്ടി ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. സംഭവത്തിൽ പഴയങ്ങാടി പോലീസ് മെഡിക്കൽ ഷോപ്പ് അധികൃതർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276243/child-in-critical-condition)