---
title: "തളിപ്പറമ്പ സി.എച്ച് സെന്റർ ഫണ്ട്‌ സമാഹരണം;മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു"
english_title: "ch centre fund collection app"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276234/ch-centre-fund-collection-app"
published_at: "2025-03-13T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d257711a193_news-card.jpg"
keywords: []
---

# തളിപ്പറമ്പ സി.എച്ച് സെന്റർ ഫണ്ട്‌ സമാഹരണം;മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു

> **Lead Summary:** തളിപ്പറമ്പ സിഎച്ച് സെന്ററിന്റെ പ്രവർത്തന വിപുലീകരണ ഫണ്ട്‌ സമാഹരണ ക്യാമ്പയിന്റെ ഭാഗമായി ഡിജിറ്റൽ ആപ്പ് ലോഞ്ച് ചെയ്തു.ആപ്പിന്റെ ഉദ്ഘാടനം ഒരു ലക്ഷത്തി ഒരു രൂപ നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

## Article Content

തളിപ്പറമ്പ സിഎച്ച് സെന്ററിന്റെ പ്രവർത്തന വിപുലീകരണ ഫണ്ട്‌ സമാഹരണ ക്യാമ്പയിന്റെ ഭാഗമായി ഡിജിറ്റൽ ആപ്പ് ലോഞ്ച് ചെയ്തു.ആപ്പിന്റെ ഉദ്ഘാടനം ഒരു ലക്ഷത്തി ഒരു രൂപ നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

സി എച്ച് സെന്ററിന് കീഴിൽ നിർമ്മിക്കുന്ന ശിഹാബ് തങ്ങൾ മെമ്മോറിയൽ അപ്പാർട്ട്മെന്റ്സിനും ന്യൂറോ റീഹാബിലിറ്റേഷൻ സെന്ററിനും ആവശ്യമായ 10 കോടി രൂപയുടെ ഫണ്ട്‌ സമാഹരണമാണ് മാർച്ച്‌ 14 മുതൽ ജൂൺ 14 വരെ ആപ്പ് വഴി നടക്കുന്നത്.

സി.എച്ച്. സെൻ്ററിൻ്റെ പരിധിയിൽ വരുന്ന മണ്ഡലം, പഞ്ചായത്ത്, ശാഖാ ഘടകങ്ങളുടെയും വിവിധ ഗൾഫ് ചാപ്റ്ററുകളുടെയും കണക്കുകളും വ്യക്തിഗത വിവരങ്ങളും ആപ്പിൽ ലഭ്യമാകും. അതിന് പുറമെ മറ്റ് കേന്ദ്രങ്ങളിലൂടെ വരുന്ന സംഭാവനകൾ ജനറൽ കാറ്റഗറിയിലും ലഭിക്കും.

പാണക്കാട് നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടും സി.എച്ച്. സെൻ്റർ ജനറൽ സെക്രട്ടറിയുമായ അഡ്വ അബ്ദുൽ കരീം ചേലേരി, ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടരി കെ.ടി. സഹദുല്ല, സി.എച്ച്. സെൻ്റർ പ്രസിഡണ്ട് അഡ്വ.എസ്. മുഹമ്മദ്, ഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ,മഹമൂദ് അള്ളാംകുളം, പി.ടി.എ. കോയ മാസ്റ്റർ, ഇഖ്ബാൽ കോയിപ്ര സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276234/ch-centre-fund-collection-app)