---
title: "ചൂടിന് ആശ്വാസമായി ജില്ലയിലെങ്ങും വേനൽ മഴ"
english_title: "Summer rains"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276164/summer-rains"
published_at: "2025-03-12T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d199ef30315_DSC_7464_(1).JPG"
keywords: []
---

# ചൂടിന് ആശ്വാസമായി ജില്ലയിലെങ്ങും വേനൽ മഴ

> **Lead Summary:** **കണ്ണൂർ:** കടുത്ത ചൂടിന് ആശ്വാസമായി ജില്ലയിൽ വേനൽ മഴ ലഭിച്ചു. മലയോര മേഖലകളിലും കണ്ണൂർ അടക്കമുള്ള നഗരങ്ങളിലും ഇന്ന് വൈകുന്നേരം മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്.വേനൽ മഴയുടെ പശ്ചാതലത്തിൽ ആറ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ:** കടുത്ത ചൂടിന് ആശ്വാസമായി ജില്ലയിൽ വേനൽ മഴ ലഭിച്ചു. മലയോര മേഖലകളിലും കണ്ണൂർ അടക്കമുള്ള നഗരങ്ങളിലും ഇന്ന് വൈകുന്നേരം മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്.വേനൽ മഴയുടെ പശ്ചാതലത്തിൽ ആറ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളത്. മറ്റ് ജില്ലകളില്‍ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276164/summer-rains)