---
title: "മിന്നൽ പരിശോധനയിൽ 2 സ്ഥാപനങ്ങളിൽ നിന്നായി ഒന്നേ കാൽ ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: " a ton of banned plastic products seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276152/a-ton-of-banned-plastic-products-seized"
published_at: "2025-03-12T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d195ec29944_news-card.jpg"
keywords: []
---

# മിന്നൽ പരിശോധനയിൽ 2 സ്ഥാപനങ്ങളിൽ നിന്നായി ഒന്നേ കാൽ ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിലെ പഴയങ്ങാടി ടൗണിൽ നടത്തിയ പരിശോധനയിൽ 2 സ്ഥാപനങ്ങളിൽ നിന്നായി ഒന്നേകാൽ ടൺ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. മാസ് ട്രേഡിങ്‌സ്, മുഹമ്മദ്‌ റഫീഖ് എന്നവരുടെ ഗോഡൗൺ എന്നിവിടങ്ങളിൽ നിന്നാണ് സ്‌ക്വാഡ് വസ്തുക്കൾ പിടികൂടിയത്.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിലെ പഴയങ്ങാടി ടൗണിൽ നടത്തിയ പരിശോധനയിൽ 2 സ്ഥാപനങ്ങളിൽ നിന്നായി ഒന്നേകാൽ ടൺ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. മാസ് ട്രേഡിങ്‌സ്, മുഹമ്മദ്‌ റഫീഖ് എന്നവരുടെ ഗോഡൗൺ എന്നിവിടങ്ങളിൽ നിന്നാണ് സ്‌ക്വാഡ് വസ്തുക്കൾ പിടികൂടിയത്.

മാസ് ട്രേഡിങ്‌സിൽ നിന്ന് രണ്ടാമത്തെ തവണയാണ് നിരോധിത വസ്തുക്കൾ പിടികൂടുന്നത്. 11 തരത്തിലുള്ള വിവിധ ഇനം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് സ്‌ക്വാഡ് മാസ് ട്രേഡിങ്‌സിൽ നിന്ന് പിടിച്ചെടുത്തത്.ക്യാരി ബാഗുകൾ, ഗാർബജ് ബാഗുകൾ, ടെക്സ്റ്റൈൽ ബാഗുകൾ, പ്ലാസ്റ്റിക് സ്പൂൺ, പേപ്പർ വാഴയില, പ്ലാസ്റ്റിക് സ്ട്രൗ, ഡിസ്പോസബിൾ പ്ലേറ്റ്, പ്ലാസ്റ്റിക് ഗ്ലാസ്‌, പേപ്പർ ഗ്ലാസ്‌, തെർമോക്കോൾ പ്ലേറ്റ്,പ്ലാസ്റ്റിക് ടേബിൾ ഷീറ്റ് തുടങ്ങിയവയാണ് മാസ് ട്രേഡിങ്‌സിൽ നിന്ന് പിടികൂടിയത്.

മാസ് ട്രേഡിങ്സിനു 25000 രൂപ പിഴ ചുമത്തി.മുഹമ്മദ്‌ റഫീഖിന്റെ ഗോഡൗണിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഗാർബജ് ബാഗുകൾ, പ്ലാസ്റ്റിക് സ്പൂൺ, തെർമോക്കോൾ പ്ലേറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങളും പിടികൂടി. മുഹമ്മദ്‌ റഫീഖിന് 10000 രൂപ പിഴ ചുമത്തി.

രണ്ട് സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ മാടായി ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയ്ക്ക് കൈമാറി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276152/a-ton-of-banned-plastic-products-seized)