---
title: "മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച്  സ്നേഹ സംഗമങ്ങളുടെ ഉൽഘാടനം നടന്നു"
english_title: "Inauguration of Sneha Sangams"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275787/inauguration-of-sneha-sangams"
published_at: "2025-03-10T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cf0dd2ae178_,,,.jpg"
keywords: []
---

# മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച്  സ്നേഹ സംഗമങ്ങളുടെ ഉൽഘാടനം നടന്നു

> **Lead Summary:** **കണ്ണൂർ: **അഭിമാനകരമായ അസ്തിത്വം എന്ന ലക്ഷ്യവുമായി ഇന്ത്യയിൽ മുസ്ലിം ലീഗ് നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് രാജ്യത്ത് മുസ്ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങൾ ആർജ്ജിച്ച സമഗ്രമായ പുരോഗതി എന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

## Article Content

**കണ്ണൂർ: **അഭിമാനകരമായ അസ്തിത്വം എന്ന ലക്ഷ്യവുമായി ഇന്ത്യയിൽ മുസ്ലിം ലീഗ് നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് രാജ്യത്ത് മുസ്ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങൾ ആർജ്ജിച്ച സമഗ്രമായ പുരോഗതി എന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിലും തുടർന്ന് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിലും എല്ലാ സമുദായങ്ങൾക്കിടയിലും സഹവർത്തിത്വം വളർത്തുന്നതിലും മുസ്ലിം ലീഗ് വഹിച്ച പങ്കും ചരിത്രത്തിൻ്റെ ഭാഗമാണെന്ന് അബ്ദുൽ കരീം ചേലേരി പറഞ്ഞു.

മുസ്ലിം ലീഗ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ജില്ലയിൽ 600 കേന്ദ്രങ്ങളിൽ നടത്തിയ സ്നേഹ സംഗമങ്ങളുടെ ഉദ്ഘാടനം അഴീക്കോട്ട് പുന്നക്കപ്പാറയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരു ന്നു, അദ്ദേഹം.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ബി.കെ. അഹമദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടരി സലാം പൊയനാട്, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടരി കെ.പി. മുഹമ്മദ് ഹാരിസ് പ്രസംഗിച്ചു. സി.വി. അബ്ദുൽ കരീം അദ്ധ്യക്ഷം വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275787/inauguration-of-sneha-sangams)