---
title: "തളിപ്പറമ്പ സി എച്ച് സെന്റർ ദുബൈ ചാപ്റ്റർ ഇഫ്‌ത്താർ മീറ്റ് സംഘടിപ്പിച്ചു"
english_title: "Iftar meet "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275763/iftar-meet"
published_at: "2025-03-10T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cef3493f546_IMG-20250310-WA0204.jpg"
keywords: []
---

# തളിപ്പറമ്പ സി എച്ച് സെന്റർ ദുബൈ ചാപ്റ്റർ ഇഫ്‌ത്താർ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **ദുബൈ : **ദുബൈ ഖിസൈസിലുള്ള ടൈം ഗ്രാൻഡ് പ്ലാസയിൽ നടന്ന പരിപാടിയിൽ സബാഹ് ബിൻ സിറാജിന്റെ ഖിറാഅത്തോടേ തുടങ്ങിയ പരിപാടി ടി പി മഹമൂദ് സാഹിബിന്റെ അധ്യക്ഷതയിൽ ബഷീർ തിക്കോടി ഉദ്ഘാടനം നിർവ്വഹിച്ചു .അഹ്‌മദ്‌ മൻസൂർ മദനി ഉത് ബോധന പ്രസംഗം നടത്തി.

## Article Content

**ദുബൈ : **ദുബൈ ഖിസൈസിലുള്ള ടൈം ഗ്രാൻഡ് പ്ലാസയിൽ നടന്ന പരിപാടിയിൽ സബാഹ് ബിൻ സിറാജിന്റെ ഖിറാഅത്തോടേ തുടങ്ങിയ പരിപാടി ടി പി മഹമൂദ് സാഹിബിന്റെ അധ്യക്ഷതയിൽ ബഷീർ തിക്കോടി ഉദ്ഘാടനം നിർവ്വഹിച്ചു .അഹ്‌മദ്‌ മൻസൂർ മദനി ഉത് ബോധന പ്രസംഗം നടത്തി.

 ശിഹാബ് തങ്ങൾ മെമ്മോറിയൽഅപ്പാർട്ട്മെന്റ്സ് &റിഹാബിലിറ്റേഷൻ സെന്റർ നിർമ്മാണ ഫണ്ട് ഉൽഘാടനം അൽ ഔല ഡയറക്ടർ റഫീൽ.വി.പി സിറാജ് ആജലിനു നൽകി നിർവ്വഹിച്ചു .

 ലൈഫ് ടൈം മെമ്പർഷിപ്പിന്റെ ഉദ്ഘാടനം എ ബിസി ചെയർമാൻ മുഹമ്മദ് മദനി സ്കോട്ട പ്രസിഡന്റ് നാസറിന് നൽകി നിർവ്വഹിച്ചു .

 അബ്ദുൽ ഷുക്കൂർ എ പി വി,നുറുദ്ധീൻ പുളിക്കൽ, ഫാസിൽ പി വി,സഫീർ കല്ല്യാശ്ശേരി ലൈഫ് ടൈം മെമ്പർഷിപ്പ് സ്വീകരിച്ചു. ജനറൽ സെക്രട്ടറി ഓ മൊയ്‌തു സാഹിബ് സ്വാഗതവും എൻ യു ഉമ്മർ കുട്ടി നന്ദിയും പറഞ്ഞു.

 ഭാരവാഹികളായ അബ്ബാസ് ഹാജി,സാദിഖ് കുഞ്ഞിമംഗലം,ശരീഫ് പെരുമാളബാദ്, മുഹമ്മദ് കുഞ്ഞി അരിയിൽ, ജാഫർ മാടായി, ഫായിസ് മാട്ടൂൽ, യൂനുസ് സി കെ പി,അബൂബക്കർ ആലക്കാട് എന്നിവർ പരിപാടി നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275763/iftar-meet)