---
title: "വീട് പൊളിക്കുന്നതിനിടെ കൈവിരലിൽ മോതിരം കുടുങ്ങി: മുറിച്ച് മാറ്റികൊടുത്ത് തളിപ്പറമ്പ് അഗ്നിരക്ഷസേന "
english_title: "fire force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275630/fire-force"
published_at: "2025-03-10T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce653522e2b_news-card.jpg"
keywords: []
---

# വീട് പൊളിക്കുന്നതിനിടെ കൈവിരലിൽ മോതിരം കുടുങ്ങി: മുറിച്ച് മാറ്റികൊടുത്ത് തളിപ്പറമ്പ് അഗ്നിരക്ഷസേന 

> **Lead Summary:** തളിപ്പറമ്പ് ഏഴാംമൈലിൽ പഴയ വീട് പൊളിക്കുന്നതിനിടയിൽ അബ്ബാസ് മാടാലൻ കൂളിച്ചാൽ എന്നയാളുടെ മോതിരം ഇട്ട കൈവിരളിൽ ചുറ്റിക കൊണ്ട് അടിയേൽക്കുകയും മോതിരം ചളുങ്ങി കുടുങ്ങി പോകുകയുമായിരുന്നു.

## Article Content

തളിപ്പറമ്പ് ഏഴാംമൈലിൽ പഴയ വീട് പൊളിക്കുന്നതിനിടയിൽ അബ്ബാസ് മാടാലൻ കൂളിച്ചാൽ എന്നയാളുടെ മോതിരം ഇട്ട കൈവിരളിൽ ചുറ്റിക കൊണ്ട് അടിയേൽക്കുകയും മോതിരം ചളുങ്ങി കുടുങ്ങി പോകുകയുമായിരുന്നു.

സ്വകാര്യ വാഹനത്തിൽ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിൽ എത്തുകയും ചളുങ്ങി പോയ മോതിരം മുറിച്ച് കൊടുത്ത് പരിക്കുള്ള തിനാൽ ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ വർഷത്തെ 15 ആമത്തെ മോതിരമാണ് അഗ്നി രക്ഷാ സേന ഇന്നലെ മുറിച്ച് കൊടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275630/fire-force)