---
title: "വനിതാ ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "womens day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275568/womens-day"
published_at: "2025-03-09T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cda598e29a6_,,,.jpg"
keywords: []
---

# വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** > കട്ടോളി നവ കേരള വായനശാല& ഗ്രന്ഥാലയം വനിതാ ദിനത്തിൽ വനിതാ വേദിയുടെ നേതൃത്വത്തിൽ "സ്ത്രീ ശാക്തീകരണം കേരളം ഇന്നലെ ഇന്ന് നാളെ "എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. വനിതാ വേദിയുടെ പ്രസിഡണ്ട് പി. രജിതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ. പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

> കട്ടോളി നവ കേരള വായനശാല& ഗ്രന്ഥാലയം വനിതാ ദിനത്തിൽ വനിതാ വേദിയുടെ നേതൃത്വത്തിൽ "സ്ത്രീ ശാക്തീകരണം കേരളം ഇന്നലെ ഇന്ന് നാളെ "എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. വനിതാ വേദിയുടെ പ്രസിഡണ്ട് പി. രജിതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ. പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

> "സ്ത്രീശാക്തികരണം ഇന്നലെ ഇന്ന് നാളെ" എന്ന വിഷയത്തിൽ ഡോ. ഷൈമ സുനിൽ, സൗമിനി ടീച്ചർ എന്നിവർ വിഷയം അവതരിപ്പിച്ചു. വായനശാല സെക്രട്ടറി എം. സി. വിനത, വായനശാല പ്രസിഡണ്ട് കെ. കെ. ഷിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ജില്ലാ സ്കൂൾ കലാകായിക മത്സരത്തിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളായ എലേന. എസ്. എം., സയോന ഷാജി, ആഗ്നേയ്. പി., ധ്വനി.കെ. രാജ്, പ്രത്യുഷ് സജീവ് കുമാർ എന്നിവരെയും, ഹരിത കർമ്മസേന അംഗങ്ങളായ ആശ. എം., സുമ. എ. കെ., സുമതി. ടി. എന്നിവരെയും NET പാസായ വി. രാധാകൃഷ്ണൻ ( കട്ടോളി നവകേരള വായനശാല& ഗ്രന്ഥാലയത്തിന്റെ മുൻ ലൈബ്രേറിയൻ ) എന്നിവരെയും ഈ ചടങ്ങിൽ വച്ച് ഉപഹാരം നൽകി അനുമോദിച്ചു.

ചർച്ചയിൽ പങ്കെടുത്തു കൊണ്ട് അഡ്വ. അഞ്ജന, സജിന ടീച്ചർ, സ്വപ്നകുമാരി ടീച്ചർ, പ്രീതി. കെ., കെ.കെ. ചന്ദ്രൻ മാസ്റ്റർ, എം. ജനാർദ്ദനൻ മാസ്റ്റർ, എ. പി. മനീഷ്, നീന.കെ. സി. എന്നിവർ സംസാരിച്ചു. കെ. കെ.പ്രസന്ന. മോഡറേറ്ററായി. വായനശാല വനിതാ വേദി സെക്രട്ടറി ലിമ. എ. പി. സ്വാഗതവും വായനശാല ലൈബ്രേറിയൻ കെ. രമ്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275568/womens-day)