---
title: "അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആചരിച്ചു"
english_title: "Womens day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275558/womens-day"
published_at: "2025-03-09T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd9eb582aca_IMG-20250309-WA0130.jpg"
keywords: []
---

# അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** കണ്ണൂർ : കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ വനിതാ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആചരിച്ചു.

## Article Content

കണ്ണൂർ : കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ വനിതാ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആചരിച്ചു.

കണ്ണൂർ ഹോട്ടൽ റോയൽ ഒമാർസിൽ വച്ച് നടന്ന ആഘോഷ പരിപാടികൾ കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ: പി വസന്തം ഉദ്ഘാടനം ചെയ്തു. ഡോ : ശ്രീലേഖ അധ്യക്ഷത വഹിച്ചു.

കെ ജി ഒ എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ചന്ദ്ര ബോസ്, ഡോ: കിരൺ വിശ്വനാഥ്, പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു . പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച തളിപ്പറമ്പ് എസ് എൽ ബി പി വെറ്ററിനറി സർജൻ ഡോ: രേഷ്മ ദാമോദരൻ, പടിയൂർ ആനിമൽബർത്ത് കൺട്രോൾ പ്രോഗ്രാം വെറ്ററിനറി സർജൻ 

ഡോ: അമ്മു കൃഷ്ണ യാദവ്, സംസ്ഥാന കർഷകതിലകം അവാർഡ് ജേതാവ് പട്ടുവത്തെ കെ ബിന്ദു എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെമിനാറുകളിൽ'വർക്ക് - ലെഫ് ബാലൻസ്'  എന്ന വിഷയത്തിൽ വെറ്ററിനറി സർജൻ  ഡോ: സ്മിത എസ് പിള്ളയും,

'പോസിറ്റീവ് പേരെന്റ്റിംഗ് ' എന്ന വിഷയത്തിൽ സൈക്കിയേട്രിക് സോഷ്യൽ വർക്കർ കെ വി നികിത വിനോദും ക്ലാസുകൾ നയിച്ചു.ഡോ: ഭവ്യ സ്വാഗതവും ഡോ: ആരമ്യ തോമസ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275558/womens-day)