---
title: "ജലസ്രോതസ്സ് മലിനപ്പെടുത്തിയ വ്യക്തിക്കും സ്ഥാപനത്തിനു മെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "Enforcement squad "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275555/enforcement-squad"
published_at: "2025-03-09T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd9313ac68e_IMG-20250309-WA0121.jpg"
keywords: []
---

# ജലസ്രോതസ്സ് മലിനപ്പെടുത്തിയ വ്യക്തിക്കും സ്ഥാപനത്തിനു മെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ വേണ്ടോട് നടത്തിയ പരിശോധനയിൽ ജലസ്രോതസ്സുകൾ മാലിന്യങ്ങൾ തള്ളി മലിനപ്പെടുത്തിയതായി കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലെ കിണറ്റിലും സമീപത്തെ പുഴയിലേക്കുമാണ് മാലിന്യങ്ങൾ തള്ളിയത്. കോൺക്രീറ്റ് വേസ്റ്റുകളും മറ്റു മാലിന്യങ്ങങ്ങളും നിക്ഷേപിച്ച് മൂടിയ നിലയിലാണ് കിണർ കണ്ടെത്തിയത്.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ വേണ്ടോട് നടത്തിയ പരിശോധനയിൽ ജലസ്രോതസ്സുകൾ മാലിന്യങ്ങൾ തള്ളി മലിനപ്പെടുത്തിയതായി കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലെ കിണറ്റിലും സമീപത്തെ പുഴയിലേക്കുമാണ് മാലിന്യങ്ങൾ തള്ളിയത്. കോൺക്രീറ്റ് വേസ്റ്റുകളും മറ്റു മാലിന്യങ്ങങ്ങളും നിക്ഷേപിച്ച് മൂടിയ നിലയിലാണ് കിണർ കണ്ടെത്തിയത്.

കാട്ടാമ്പള്ളി പുഴയിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളും ഡിസ്പോസബിൾ ഗ്ലാസുകൾ,പ്ലേറ്റുകൾ,ഗാർബജ് ബാഗുകൾ എന്നിവയും വ്യാപകമായി തള്ളിയതായി കണ്ടെത്തി. സ്ഥലത്തിന്റെ മറ്റൊരു വശത്ത് പുഴയിലേക്ക് 70 ഓളം വരുന്ന ഗാർബജ് ബാഗുകളിൽ കെട്ടി ജൈവ - അജൈവ മാലിന്യങ്ങളും വലിച്ചെറിഞ്ഞതായും കണ്ടെത്തി. ഗാർബജ് ബാഗുകകൾ വീണ്ടെടുത്തു പരിശോധന നടത്തിയപ്പോൾ ടി.പി നാരായണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറശ്ശിനികടവിലെ വെൽവ്യൂ റസിഡൻസി എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ ആണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളും സ്‌ക്വാഡിന് ലഭിച്ചു.

ജൈവ അജൈവമാലിന്യങ്ങൾ ലക്ഷ്യമായി കൂട്ടിയിട്ടതിന് 5000 രൂപ പിഴ ചുമത്താനും ജലസ്രോതസ്സ് മലിനപ്പെടുത്തുന്നതിന് കാരണമായ രീതിയിൽ മാലിന്യങ്ങൾ തള്ളിയതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് പ്രകാരം സ്ഥല ഉടമയ്ക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ സ്‌ക്വാഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. കൂടാതെ മാലിന്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പറശ്ശിനിക്കടവിലെ വെൽവ്യൂ റസിഡൻസി എന്ന സ്ഥാപനത്തിനെതി രെയും പ്രോസക്യൂഷൻ നടപടികൾക്ക് സ്‌ക്വാഡ് സെക്രട്ടറിക്ക് നിർദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ, നാറാത്ത് ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനുഷ്‌മ പി, ക്ലാർക്ക് സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275555/enforcement-squad)