---
title: "മാർച്ച് 10 മുസ്ലിം ലീഗ് സ്ഥാപകദിനം; ജില്ലയിൽ 600 കേന്ദ്രങ്ങളിൽ സ്നേഹ സംഗമങ്ങൾ"
english_title: "Muslim league "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275489/muslim-league"
published_at: "2025-03-09T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd3da0d0dc0_muslim-league-flag.jpg.image.845.440-1.jpg"
keywords: []
---

# മാർച്ച് 10 മുസ്ലിം ലീഗ് സ്ഥാപകദിനം; ജില്ലയിൽ 600 കേന്ദ്രങ്ങളിൽ സ്നേഹ സംഗമങ്ങൾ

> **Lead Summary:** **കണ്ണൂർ :**ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സ്ഥാപക ദിനമായ മാർച്ച് 10 തിങ്കളാഴ്ച ജില്ലയിൽ 600 കേന്ദ്രങ്ങളിൽ സ്നേഹ സംഗമം സംഘടിപ്പിക്കും. 

## Article Content

**കണ്ണൂർ :**ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സ്ഥാപക ദിനമായ മാർച്ച് 10 തിങ്കളാഴ്ച ജില്ലയിൽ 600 കേന്ദ്രങ്ങളിൽ സ്നേഹ സംഗമം സംഘടിപ്പിക്കും. 

ലഹരിയും മയക്കുമരന്നും കൊടിയ കൊലപാതകങ്ങളുമെല്ലാം അരങ്ങു വാഴുന്ന ഈ കാലത്ത് സാമൂഹ്യ പരിഷ്കരണത്തിന് നേതൃത്വം കൊടുക്കാനുള്ള ബാധ്യത ഏറ്റെടുത്തു കൊണ്ടാണ് ഒരുമിച്ചിരുന്നും സൗഹൃദം പങ്കുവെച്ചും മുസ്ലിം ലീഗ് സ്നേഹ സംഗമം സംഘടിപ്പിക്കുന്നത് .

ശാഖതലങ്ങളിൽ വൈകീട്ട് 5 മണി മുതൽ സംഘടിപ്പിക്കുന്ന സ്നേഹസംഗമത്തിൽ ശാഖയിലെ ഒരു മുതിർന്ന നേതാവ് സ്ഥാപക ദിന സന്ദേശം നൽകും. അതാത് പ്രദേശങ്ങളിലെ മത- സാമൂഹ്യ -രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. 

സ്നേഹ സംഗമം വിജയിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ ടി സഹദുള്ളയും ശാഖാ ഘടകങ്ങളോടാഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275489/muslim-league)