---
title: "കാണാതായ പെണ്‍കുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275485/missing"
published_at: "2025-03-09T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd3d5a5c854_67cd315a39e13_fgf.jpg"
keywords: []
---

# കാണാതായ പെണ്‍കുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാസര്‍ഗോഡ് : കാസര്‍ഗോഡ് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കാസര്‍ഗോഡ് : കാസര്‍ഗോഡ് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.

15കാരി ശ്രേയ, 42കാരൻ പ്രദീപ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്ത് നിന്നായിരുന്നു.

ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗയിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകളാണ് ശ്രേയ. മൂന്നാഴ്ച മുമ്പാണ് ശ്രേയയെ കാണാതായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275485/missing)