---
title: "ലോഡ്ജിൽ വെച്ച് എം ഡി എം എയും കഞ്ചാവുമായി രണ്ട് പേർ പിടിയിലായി"
english_title: "Two arrested with MDMA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275257/two-arrested-with-mdma"
published_at: "2025-03-08T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbe79961fe3_news-card.jpg"
keywords: []
---

# ലോഡ്ജിൽ വെച്ച് എം ഡി എം എയും കഞ്ചാവുമായി രണ്ട് പേർ പിടിയിലായി

> **Lead Summary:** **കണ്ണൂർ:** ലോഡ്ജിൽ വെച്ച് എം ഡി എം എയും കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. താവക്കര ഫാത്തിമാസിൽ നിഹാദ് മുഹമ്മദ്,പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**കണ്ണൂർ:** ലോഡ്ജിൽ വെച്ച് എം ഡി എം എയും കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. താവക്കര ഫാത്തിമാസിൽ നിഹാദ് മുഹമ്മദ്,പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്.

നാല് ഗ്രാം എംഡിഎയും 9ഗ്രാം കഞ്ചാവും പിടികൂടി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. ക്യാപിറ്റൽ മാളിന് സമീപമുള്ള ലോഡ്ജിൽ വെച്ചാണ് ഇരുവരെയും പിടികൂടിയത്. ലഹരി വില്പന നടക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ പി നിധിൻ രാജിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275257/two-arrested-with-mdma)