---
title: "സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി നേതൃത്വം"
english_title: "bjp openion in murder of cpm activist "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27524/bjp-openion-in-murder-of-cpm-activist"
published_at: "2022-02-21T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621332f1a5453_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി നേതൃത്വം

> **Lead Summary:** **കണ്ണൂർ: **സി പി എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന സി പി എം. ആരോപണം നിഷേധിച്ച് ബി ജെ പി .യാഥാർഥ്യം മനസിലാക്കാതെയാണ് സി പി എം പ്രതികരിക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് പറഞ്ഞു. ബി ജെ പിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് എൻ ഹരിദാസ് പറഞ്ഞു.

## Article Content

**കണ്ണൂർ: **സി പി എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന സി പി എം. ആരോപണം നിഷേധിച്ച് ബി ജെ പി .യാഥാർഥ്യം മനസിലാക്കാതെയാണ് സി പി എം പ്രതികരിക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് പറഞ്ഞു. ബി ജെ പിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് എൻ ഹരിദാസ് പറഞ്ഞു.

പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബി ജെ പിക്ക് പറയാനുള്ളത്. കൊലപാതകത്തിന് പിന്നിലെ വസ്തുത പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. പ്രതിഷേധ യോഗങ്ങളിൽ സംസാരിക്കുന്നത് മുഴുവൻ യാഥാർഥ്യങ്ങളാണോയെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് ചോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27524/bjp-openion-in-murder-of-cpm-activist)