---
title: "അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബ്രസ്റ്റ് ആൻഡ് സെർവിക്കൽ കാൻസർ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "cancer screening"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275222/cancer-screening"
published_at: "2025-03-08T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbccf67a4f7_news-card.jpg"
keywords: []
---

# അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബ്രസ്റ്റ് ആൻഡ് സെർവിക്കൽ കാൻസർ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ :**അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ വനിതാ കമ്മറ്റി കേരള സർക്കാരിന്റെ 'ആരോഗ്യം ആനന്ദം' പരിപാടിയുമായി സഹകരിച്ച് സംഘടനയിലെ അംഗങ്ങൾക്കായി ബ്രസ്റ്റ് ആൻഡ് സെർവിക്കൽ കാൻസർ സ്ക്രീനിങ് ക്യാമ്പ് സംയടിപ്പിച്ചു.

## Article Content

**കണ്ണൂർ :**അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ വനിതാ കമ്മറ്റി കേരള സർക്കാരിന്റെ 'ആരോഗ്യം ആനന്ദം' പരിപാടിയുമായി സഹകരിച്ച് സംഘടനയിലെ അംഗങ്ങൾക്കായി ബ്രസ്റ്റ് ആൻഡ് സെർവിക്കൽ കാൻസർ സ്ക്രീനിങ് ക്യാമ്പ് സംയടിപ്പിച്ചു.

കണ്ണൂർ ജില്ല ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറ് ഡോ: ഷീബ ടി ജോസഫ് ക്യാമ്പിന് നേതൃത്വം നല്കി .

കെ ജി ഒ എഫ് സംസ്ഥാന കമ്മിറ്റി അംഗം ഡോ: കിരൺ വിശ്വനാഥ്, കെ ജി ഒ എഫ് ജില്ലാ പ്രസിഡണ്ട് ഡോ: സുരേഷ്കുമാർ, ജില്ലാ സെക്രട്ടറി ആദർശ്, ജില്ലാ ട്രഷറർ രാഗിഷ രാമദാസ്, കണ്ണൂർ താലൂക്ക് സെക്രട്ടരി ഡോ: ആരാമ്യ തോമസ്,ജില്ലാ വനിത സെക്രട്ടറി ഡോ:സി ഭവ്യ എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275222/cancer-screening)