---
title: "കണ്ണൂർ കോർപ്പറേഷൻ മേയർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം അപലപനീയമാണെന്ന് മുസ്ലിംലീഗ്"
english_title: "Muslim league "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275145/muslim-league"
published_at: "2025-03-07T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cafe3da98cf_muslim-league-flag.jpg.image.845.440-1.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ മേയർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം അപലപനീയമാണെന്ന് മുസ്ലിംലീഗ്

> **Lead Summary:** കണ്ണൂർ കോർപ്പറേഷൻ മേയർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം അപലപനീയമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽകരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും. കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും നിയമപാലകരും ചേർന്ന് ഒരു കോടതിവിധി നടപ്പിലാക്കിയതിന്റെ പേരിൽ പ്രതിഷേധ പ്രകടനം നടത്തിയ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രവർത്തകന്മാരാണ് മേയർക്ക് നേരെ കയ്യേറ്റശ്രമം നടത്തിയത്.

## Article Content

കണ്ണൂർ കോർപ്പറേഷൻ മേയർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം അപലപനീയമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽകരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും. കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും നിയമപാലകരും ചേർന്ന് ഒരു കോടതിവിധി നടപ്പിലാക്കിയതിന്റെ പേരിൽ പ്രതിഷേധ പ്രകടനം നടത്തിയ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രവർത്തകന്മാരാണ് മേയർക്ക് നേരെ കയ്യേറ്റശ്രമം നടത്തിയത്.

ഉദ്യോഗസ്ഥന്മാർ കോടതിവിധി നടപ്പിലാക്കിയതിന് ഒരുജനപ്രതിനിധിക്ക് നേരെ ശാരീരിക ആക്രമണത്തിന് മുതിരുന്ന ഇത്തരം സംഭവങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്.കണ്ണൂർ കാൽടെക്സ് വിചിത്ര കോംപ്ലക്സിന് മുൻവശത്തെ ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി നടപ്പിലാക്കുകയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥന്മാരും പോലീസും ചെയ്തത്. എന്നാൽ ഇതിൻറെ പേരിൽ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എന്ന ലേബലിൽ സി ഐ ടി യു ഗുണ്ടകളാണ് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുകയും മേയർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തുകയും മേയറുടെ കാറിന് നേരെ ആക്രമണം അഴിച്ചു വിടുകയും ചെയ്തത്. ആർക്കു നേരെയും എന്തും ആവാം എന്ന മനോഭാവം വെച്ചുപുലർത്തുന്ന ചില ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ഈ മനസ്ഥിതി മാറിയേ തീരൂ. ഇവർക്കെതിരെ പോലീസ് അധികാരികൾ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275145/muslim-league)