---
title: "സംസ്ഥാനത്ത് ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്"
english_title: "Drug addicted "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275041/drug-addicted"
published_at: "2025-03-07T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67caff215a455_Screenshot_20250307_194335_Google.jpg"
keywords: []
---

# സംസ്ഥാനത്ത് ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്

> **Lead Summary:** സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നു. എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ 2880 പേരാണ്.നാല് വർഷത്തിൽ 6781 കുട്ടികൾ വിമുക്തിയിൽ മാത്രം ചികിത്സ തേടി.

## Article Content

സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നു. എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ 2880 പേരാണ്.നാല് വർഷത്തിൽ 6781 കുട്ടികൾ വിമുക്തിയിൽ മാത്രം ചികിത്സ തേടി.

2022 ൽ 1238 ഉം 23 ൽ 1982 കുട്ടികളെയും ചികിത്സിച്ചു. 2024 ആയപ്പോഴേക്കും വിമുക്തിയിൽ ചികിത്സ തേടിയ കുട്ടികളടെ എണ്ണം 2880 ആയി ഉയർന്നു. 2021 ന് ശേഷം നാല് വർഷത്തിൽ ആകെ 6781 കുട്ടികളാണ് വിമുക്തിയിൽ ചികിത്സ തേടിയത്. ഈ കണക്കുകൾ എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തിയിൽ ചികിത്സയ്ക്ക് എത്തിയവരാണ്.

എന്നാൽ സ്വകാര്യ ആശുപത്രികളുടെയും ഡി അഡിക്ഷൻ സെൻററുകൾടെയും കണക്കുകൂടി വന്നാൽ പട്ടിക ഇനിയും ഉയരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275041/drug-addicted)