---
title: " നാറാത്ത് വൻ മയക്കു മരുന്ന് വേട്ട; ആഡംബര കാറുൾപ്പടെ  രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274994/drugs"
published_at: "2025-03-07T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca70e41a353_news-card.jpg"
keywords: []
---

#  നാറാത്ത് വൻ മയക്കു മരുന്ന് വേട്ട; ആഡംബര കാറുൾപ്പടെ  രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് സംഘം നാറാത്ത്, ടി സി ഗേറ്റിൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അതിമാരക മയക്കു മരുന്നുമായി രണ്ടു യുവാക്കൾ പിടിലായി.കണ്ണൂർ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി യുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.

## Article Content

കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് സംഘം നാറാത്ത്, ടി സി ഗേറ്റിൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അതിമാരക മയക്കു മരുന്നുമായി രണ്ടു യുവാക്കൾ പിടിലായി.കണ്ണൂർ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി യുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.

ടി സി ഗേറ്റിലെ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും 17.215 ഗ്രാം മെത്തഫിറ്റാമിൻ, 2.55 കിലോഗ്രാം കഞ്ചാവ്, 93.65 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാറാത്ത് ഷാമിലാസ് വീട്ടിൽ മുഹമ്മദ്‌ ഷഹീൻ യൂസഫ് ( 26) കയറളം സൽവ മനസിലിൽ മുഹമ്മദ്‌ സിജാഹ (33) എന്നിവരാണ് പിടിയിൽ ആയത്. പ്രതികൾ മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച KL 13 AY 9944 നമ്പരുള്ള ആഡംബര കാറും കസ്റ്റഡിയിൽ എടുത്തു.

പരിശോധനിയിൽ കാറിൽ നിന്നും LSD സ്റ്റാമ്പും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. പ്രതികളുടെ മൊബൈൽ ഫോണുകളും കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച തൂക്ക മെച്ചീനുകളും പരിശോധനയിൽ വീട്ടിൽ നിന്നും പിടികൂടി.

അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സന്തോഷ്‌ തൂനോളി, അബ്ദുൽ നാസർ ആർ പി പ്രൈവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ വിനോദ് കുമാർ എം സി, സുഹൈൽ പി പി, ജലീഷ് പി, ഉമേഷ്‌ കെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി, ഇസ്മായിൽ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിൻ വി വി, ഫസൽ കെ ടി വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കണ്ണൂർ JFCM 2 കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274994/drugs)