---
title: "കടമ്പേരി ഇബ്രാഹിം മുസ്ലിയാർ അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു"
english_title: "kadambery ibrahim musliyar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27498/kadambery-ibrahim-musliyar"
published_at: "2022-02-21T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62131892dfea1_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# കടമ്പേരി ഇബ്രാഹിം മുസ്ലിയാർ അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **എസ്.കെ.എസ്.എസ്.എഫ് തളിപ്പറമ്പ് ടൗൺ ക്ലസ്റ്റർ കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിര്യാതനായ സമസ്ത കണ്ണൂർ ജില്ലാ മുശാവറ അംഗം കടമ്പേരി ഇബ്രാഹിം മുസ്ലിയാർ അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **എസ്.കെ.എസ്.എസ്.എഫ് തളിപ്പറമ്പ് ടൗൺ ക്ലസ്റ്റർ കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിര്യാതനായ സമസ്ത കണ്ണൂർ ജില്ലാ മുശാവറ അംഗം കടമ്പേരി ഇബ്രാഹിം മുസ്ലിയാർ അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു.

കടമ്പേരി മദ്റസ ഹാളിൽ ക്ലസ്റ്റർ പ്രസിഡണ്ട് മുഹ്‌സിൻ ബക്കള ത്തിൻ്റെ അദ്ധ്യക്ഷതയിൽ കടമ്പേരി മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ യമാനി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുൽ ഖുത്തുബാ സംസ്ഥാന കൗൺസിൽ അംഗം സിദ്ധീഖ് ദാരിമി ബക്കളം അനുസ്മരണ പ്രഭാഷണം നടത്തി.

മഹല്ല് ജനറൽ സെക്രട്ടറി സമദ് കടമ്പേരി, എസ്.കെ.എസ്.എസ്.എഫ് മേഖല ജനറൽ സെക്രട്ടറി ശഫീഖ് ദാരിമി വെള്ളിക്കീൽ, തുടങ്ങിയവർ സംസാരിച്ചു. മഹല്ല് ട്രഷറർ കെ.ടി. ഹംസ, എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ ശാഖ നേതാക്കളായ ഷംനാദ്.ബി.പി, ഷബീർ.പി.പി, മുഫീദ്.കെ.പി,മുബഷിർ. എൻ.യു, മുഹമ്മദ് സിനാൻ, മുഹമ്മദ് സൽമാൻ തുടങ്ങിയവർ സംബന്ധിച്ചു.

ഉസ്താദ് മുത്തലിബ് ഫൈസി സമാപന ദുആക്ക് നേതൃത്വം നൽകി. മുഹമ്മദ് നിസാൻ കെ.പി സ്വാഗതവും ഷബീറലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27498/kadambery-ibrahim-musliyar)