---
title: "കളഞ്ഞുകിട്ടിയ പണവും രേഖകകളും അടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനല്കി നിർമ്മാണ തൊഴിലാളി മാതൃകയായി"
english_title: "Worker "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274931/worker"
published_at: "2025-03-06T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c9be72174e7_IMG-20250306-WA0181.jpg"
keywords: []
---

# കളഞ്ഞുകിട്ടിയ പണവും രേഖകകളും അടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനല്കി നിർമ്മാണ തൊഴിലാളി മാതൃകയായി

> **Lead Summary:** കളഞ്ഞുകിട്ടിയ പണവും രേഖകകളും അടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനല്കി നിർമ്മാണ തൊഴിലാളി മാതൃകയായി.പുളിംപറമ്പ് തോട്ടറമ്പിലെ നിർമ്മാണ തൊഴിലാളി റെജിൻ ആണ് മാതൃക കാട്ടിയത് .

## Article Content

കളഞ്ഞുകിട്ടിയ പണവും രേഖകകളും അടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനല്കി നിർമ്മാണ തൊഴിലാളി മാതൃകയായി.പുളിംപറമ്പ് തോട്ടറമ്പിലെ നിർമ്മാണ തൊഴിലാളി റെജിൻ ആണ് മാതൃക കാട്ടിയത് .

വ്യാഴാഴ്ച രാവിലെയാണ് പുളിംപറമ്പ്-കരിപ്പൂൽ റോഡിൽ വെച്ച്ബൈക്കിൽ യാത്ര പോകുമ്പോൾ റെജിന് റോഡിൽ വെച്ച് പേഴ്സ് കളഞ്ഞ് കിട്ടിയത്‌ .

പണം,  ആധാർ കാഡ്, പാൻ കാർഡ്,എ ടി എം കാർഡുകൾ എന്നിവ പേഴ്സിൽ ഉണ്ടായിരുന്നു.അപ്പോൾ തന്നെ റെജിൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വിവരം അറിയിക്കുകയായിരുന്നു. പേഴ്സ് നഷ്ടപ്പെട്ട പരിയാരം സ്വദേശി ആനന്ദ് ഇത് കാണുകയും അത് പ്രകാരം റെജിനെ ബന്ധപ്പെട്ടുകയും ചെയ്തു .

വെള്ളിക്കീൽ റോഡ് ജംഗ്ഷനിലെ പട്ടുവം സർവ്വീസ് സഹകരണ ബാങ്കിന് സമീപം വെച്ച് ആനന്ദിനു നഷ്ടപ്പെട്ട പേഴ്സ് റെജിൻ കൈമാറുകയായിരുന്നു.ഓൺലൈനിൽ സാധനങ്ങൾ ഡെലിവറി നടത്തിവരികയാണ് ആനന്ദ്‌ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274931/worker)