---
title: "മാലിന്യങ്ങൾ തള്ളി കണ്ടൽ കാട് നികത്തൽ; പ്രോസിക്യൂഷൻ നടപടികളുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "Mangrove forest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274905/mangrove-forest"
published_at: "2025-03-06T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c990a40d2c6_news-card.jpg"
keywords: []
---

# മാലിന്യങ്ങൾ തള്ളി കണ്ടൽ കാട് നികത്തൽ; പ്രോസിക്യൂഷൻ നടപടികളുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ വെണ്ടോട് നടത്തിയ പരിശോധനയിൽ ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് ഉൾപടെയുള്ള മാലിന്യങ്ങൾ കണ്ടൽകാട്ടിലേയ്ക്ക് തള്ളി ചതുപ്പ് നിലം നികത്തുന്നതായി കണ്ടെത്തി.രമണൻ കെ, കലങ്ങോത്ത് എന്ന ഏജന്റാണ് മാലിന്യങ്ങൾ തള്ളി വന്നിരുന്നത്.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ വെണ്ടോട് നടത്തിയ പരിശോധനയിൽ ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് ഉൾപടെയുള്ള മാലിന്യങ്ങൾ കണ്ടൽകാട്ടിലേയ്ക്ക് തള്ളി ചതുപ്പ് നിലം നികത്തുന്നതായി കണ്ടെത്തി.രമണൻ കെ, കലങ്ങോത്ത് എന്ന ഏജന്റാണ് മാലിന്യങ്ങൾ തള്ളി വന്നിരുന്നത്.

സ്‌ക്വാഡ് സംഭവ സ്ഥലത്ത് അന്വേഷണം നടത്തി വരുന്ന വേളയിൽ KL -42-F-2232 എന്ന നമ്പർ ടിപ്പർ വാഹനം മാലിന്യങ്ങൾ തള്ളാനായി കൊണ്ടുവരികയും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വാഹനം സംഭവസ്ഥലത്ത് കണ്ടെതിനെ തുടർന്ന് ടിപ്പർ പിറകോട്ടു എടുത്തു കടന്നുകളയുകയും ചെയ്തു.

സ്‌ക്വാഡ് അംഗങ്ങൾ വാഹനത്തെ പിന്തുടരുകയും വാഹനത്തിന്റെ ഫോട്ടോ എടുക്കുകയും ഈ വിവരം മയ്യിൽ പോലീസിന് ഉടൻ തന്നെ നടപടികൾക്കായി കൈമാറുകയും ചെയ്തു. മാലിന്യങ്ങൾ തള്ളിയതിനു രമണൻ കെ എന്ന വ്യക്തിക്കെതിരെയും സ്ഥലമുടമയെ കണ്ടെത്തി സ്ഥലമുടമയ്ക്ക് എതിരെയും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും വാഹനം പിടിച്ചെടുത്തു സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മുൻപാകെ കണ്ടുകെട്ടാൻ ഉള്ള നടപടികൾ സ്വീകരിക്കുവാനും സ്‌ക്വാഡ് പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിർദേശം നൽകി. കൂടാതെ സംഭവസ്ഥലത്ത് തരം തിരിക്കാതെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടി ഇട്ടതിനു കേരള പഞ്ചായത്ത് രാജ് ആക്ടിലെ മറ്റൊരു വകുപ്പ് പ്രകാരം സ്ഥലമുടമ, രമണൻ കെ എന്നിവർക്ക് 5000 രൂപ വീതം പിഴ ചുമത്തു കയും ചെയ്തു.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, നാറാത്ത് ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനുഷ്മ പി, ക്ലാർക്ക് സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274905/mangrove-forest)