---
title: "വേങ്ങാട് സാന്ത്വനം ട്രസ്റ്റ്, ഗാന്ധി യുവ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാമ്പൻ മാധവനെ അനുസ്മരിച്ചു"
english_title: "Vengad Santwanam Trust and Gandhi Yuva Mandalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274811/vengad-santwanam-trust-and-gandhi-yuva-mandalam"
published_at: "2025-03-06T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c944b4bf113_news-card.jpg"
keywords: []
---

# വേങ്ങാട് സാന്ത്വനം ട്രസ്റ്റ്, ഗാന്ധി യുവ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാമ്പൻ മാധവനെ അനുസ്മരിച്ചു

> **Lead Summary:** **കണ്ണൂർ :** പ്രമുഖ സ്വാതന്ത്യ സമര സേനാനിയും എം എൽ എ യും മാധ്യമ പ്രവർത്തകനുമായിരുന്ന പാമ്പൻ മാധവന്റെ ചരമ വാർഷിക ദിനാചരണം വേങ്ങാട് സാന്ത്വനം ട്രസ്റ്റ്, ഗാന്ധി യുവ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

## Article Content

**കണ്ണൂർ :** പ്രമുഖ സ്വാതന്ത്യ സമര സേനാനിയും എം എൽ എ യും മാധ്യമ പ്രവർത്തകനുമായിരുന്ന പാമ്പൻ മാധവന്റെ ചരമ വാർഷിക ദിനാചരണം വേങ്ങാട് സാന്ത്വനം ട്രസ്റ്റ്, ഗാന്ധി യുവ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ ജോയിന്റ് സെക്രട്ടറി കെ കെ കുഞ്ഞുകുഞ്ഞൻ അനുസ്മരണ പ്രഭാഷണം നടത്തി.ഗാന്ധി യുവ മണ്ഡലം പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. വേങ്ങാട് സാന്ത്വനം സെക്രട്ടറി സനോജ് നെല്ല്യാടൻ, ഗോകുൽ രാജ്, അതുൽ രാജീവ്‌ , ഇ വി സ്വരൂപ്‌ കേശവൻ, ലാൽ കൃഷ്ണ മുരളി, റഷീദ് ചാലാട് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274811/vengad-santwanam-trust-and-gandhi-yuva-mandalam)