---
title: "തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; ഹർത്താൽ "
english_title: "Murder_cpim_activist_kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27467/murder_cpim_activist_kannur"
published_at: "2022-02-21T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6212e4c5ef789_182913-cpm-murd.jpg"
keywords: []
---

# തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; ഹർത്താൽ 

> **Lead Summary:** തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ CPM പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

## Article Content

തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ CPM പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

പുന്നോല്‍ സ്വദേശി ഹരിദാസാണ്(haridas) മരിച്ചത്.മത്സ്യത്തൊഴിലാളിയാണ് ഹരിദാസ് . ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്ബോഴാണ് വെട്ടേറ്റത്.പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം.വീടിനടുത്ത് വച്ചാണ് വെട്ടേറ്റത്.മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ ആശുപത്രില്‍ .ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.

രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതി ക്രൂരമായ. നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച്‌ നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കണ്‍മുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്.

ഹരിദാസനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു. വെട്ട് കൊണ്ട് ​ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.

ഒരാഴ്ച മുമ്ബ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സി പി എം ബ‌ി ജെപി സംഘര്‍ഷമുണ്ടായിരുന്നു.ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്.

തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ കൗണ്‍സിലറുടെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്.ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തില്‍ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രതികരിച്ചു.

അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതല്‍ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.

അതേസമയം സി പി എം പ്രവര്‍ത്തകനായ ഹരിദാസന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തലശേരി ന​ഗരസഭ,ന്യൂ മാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും.

ബന്ധുക്കളുടെ മൊഴി അനുസരിച്ച് കൊലപാതകം നടത്തിയവരെ കുറിച്ച് ഏകദേശ ധാരണ പൊലീസ് ലഭിച്ചിട്ടുണ്ട്. ഇവർ കടന്നുകളയും മുമ്പ് കസ്റ്റഡിയിലെടുക്കാനാണ് പഴുതടച്ച അന്വേഷണം.

പരേതനായ ഫൽഗുനന്റെയും ചിത്രാംഗിയുടെയും മകനാണ്‌. ഭാര്യ: മിനി. മക്കൾ: ചിന്നു, നന്ദന. മരുമകൻ : കലേഷ്‌. സഹോദരങ്ങൾ: ഹരീന്ദ്രൻ, സുരേന്ദ്രൻ (ഓട്ടോഡ്രൈവർ), സുരേഷ്‌ (സിപിഐ എം പുന്നോൽ ഈസ്‌റ്റ്‌ ബ്രാഞ്ചംഗം), സുജിത, സുചിത്ര.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27467/murder_cpim_activist_kannur)