---
title: "പിലാത്തറ ചന്തപ്പുര മാതമംഗലം റോഡ് നവീകരിക്കുന്നതിന് 11 കോടി അനുവദിച്ചു"
english_title: "Road renovation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274565/road-renovation"
published_at: "2025-03-05T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പിലാത്തറ ചന്തപ്പുര മാതമംഗലം റോഡ് നവീകരിക്കുന്നതിന് 11 കോടി അനുവദിച്ചു

> **Lead Summary:** പിലാത്തറ ചന്തപ്പുര മാതമംഗലം റോഡ് ആധുനിക നിലയിൽ നവീകരിക്കുന്നതിന് 11 കോടി രൂപ അനുവദിച്ചതായി എം വിജിൻ എംഎൽഎ അറിയിച്ചു.

## Article Content

പിലാത്തറ ചന്തപ്പുര മാതമംഗലം റോഡ് ആധുനിക നിലയിൽ നവീകരിക്കുന്നതിന് 11 കോടി രൂപ അനുവദിച്ചതായി എം വിജിൻ എംഎൽഎ അറിയിച്ചു.

പിലാത്തറയിൽ നിന്നും മലയോര മേഖലയിലേക്ക് പോകുന്നതിനുള്ള പ്രധാന റോഡായചെറുതാഴം കുറ്റൂർ പെരിങ്ങോം റോഡിന്റെ പ്രാധാന്യവും ശോച്യാവസ്ഥയും പരിഗണിച്ച് ആദ്യ ഘട്ടത്തിൽ പിലാത്തറ മുതൽ ചന്തപുരവരെ 5കോടി രൂപയും 

രണ്ടാം ഘട്ട പദ്ധതിയിൽ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് ഓഫീസ് മുതൽ മാതമംഗലം പാണപ്പുഴ റോഡ് വരെ 6 കോടി രൂപയും ഉൾപ്പടെ 11 കോടി രൂപ സർക്കാർ അനുവദിച്ചത്.

5.50 മീറ്റർ ടാറിങ് വീതിയുള്ള നിലവിലെ റോഡ് 7.00 മീറ്റർ വീതിയിലേക്ക് മെക്കാഡം ടാറിംഗ് ചെയ്തു റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള പ്രൊവിഷനുകളാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓവുചാൽ ,സംരക്ഷണ ഭിത്തി, കൽവെർട്ട് റോഡിനിരുവശമുള്ള കൊൺക്രീറ്റ് പ്രവൃത്തികളും മറ്റ് റോഡ് സേഫ്റ്റി പ്രവൃത്തികളും ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എം വിജിൻ എം എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274565/road-renovation)