---
title: "അശാസ്ത്രീയ മാലിന്യസംസ്ക്കരണത്തിന് 25000 രൂപ പിഴ ചുമത്തി"
english_title: "Fine "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274488/fine"
published_at: "2025-03-04T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c72e078a192_IMG-20250304-WA0188.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യസംസ്ക്കരണത്തിന് 25000 രൂപ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെങ്ങളായി, ആലക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനകളിൽ 4 സ്ഥാപനങ്ങൾക്ക് അശാസ്ത്രീയ മാലിന്യസംസ്ക്കരണത്തിന് 25000 രൂപ പിഴ ചുമത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെങ്ങളായി, ആലക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനകളിൽ 4 സ്ഥാപനങ്ങൾക്ക് അശാസ്ത്രീയ മാലിന്യസംസ്ക്കരണത്തിന് 25000 രൂപ പിഴ ചുമത്തി.

ചെങ്ങളായി ചാലിൽ വയലിൽ പ്രവർത്തിച്ചു വരുന്ന ഫയ്‌ഹാ സ്റ്റോർ,ഫ്രണ്ട്‌സ് ഹോട്ടൽ എന്നീ രണ്ട് സ്ഥാപനങ്ങൾക്ക് 7500 രൂപ വീതം പിഴ ചുമത്തിയത്. മാലിന്യങ്ങൾ കൂട്ടി ഇട്ടതിനും പൊതുഓടയിൽ ഇട്ട് കത്തിച്ചതിനുമാണ് ഫയ്‌ഹാ സ്റ്റോറിന് സ്‌ക്വാഡ് പിഴ ചുമത്തിയത്. മലിനജലം ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചതിനും ഫ്രണ്ട്‌സ് ഹോട്ടലിനും പിഴ ഇട്ടു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും കൂട്ടി ഇട്ട് കത്തിച്ചതിനും ആലക്കോട് പ്രവർത്തിച്ചു വരുന്ന പ്രിൻസ് ടി വി എസ് എന്ന സ്ഥാപനത്തിനും പലതരം മാലിന്യങ്ങൾ ചക്കിലാക്കി വർഷങ്ങളായി പൊതുസ്ഥലത്ത് കൂട്ടി ഇട്ടതിനു ഷക്കൂന്റെ മീൻകട എന്ന സ്ഥാപനത്തിനും സ്‌ക്വാഡ് 5000 രൂപ വീതം പിഴ ചുമത്തി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ, ചെങ്ങളായി ആലക്കോട് ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ടിജോ കെ ജോർജ്, ലിഖിന എം തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274488/fine)