---
title: "വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം: സഹപാഠികൾക്കെതിരെ കേസെടുത്തു"
english_title: "Case against students "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274371/case-against-students"
published_at: "2025-03-04T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6b54acb5e4_images-2022-03-21T154448.728.jpeg.jpg"
keywords: []
---

# വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം: സഹപാഠികൾക്കെതിരെ കേസെടുത്തു

> **Lead Summary:** **പെരിങ്ങോം: **തന്നെക്കുറിച്ച് മോശമായ ഭാഷയില്‍ ഡെസ്‌ക്കില്‍ എഴുതിയത് ചോദ്യം ചെയ്തവിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സഹപാഠികള്‍ക്കെതിരെ കേസെടുത്തു.

## Article Content

**പെരിങ്ങോം: **തന്നെക്കുറിച്ച് മോശമായ ഭാഷയില്‍ ഡെസ്‌ക്കില്‍ എഴുതിയത് ചോദ്യം ചെയ്തവിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സഹപാഠികള്‍ക്കെതിരെ കേസെടുത്തു.

പെരിങ്ങോം ഗവ.കോളേജ് വിദ്യാര്‍ത്ഥി വയക്കര മച്ചിയിലെ നിരിച്ചന്‍ വീട്ടില്‍ ടി.അഭിജിത്തിനാണ്(19)മര്‍ദ്ദനമേറ്റത്.ഫെബ്രുവരി28 ന് രാവിലെ 11.30 നായിരുന്നു സംഭവം.ശരണ്‍, വാസുദേവ്, അസാംസ്, ഹരി എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 10 പേര്‍ക്കെതിരെയുമാണ് പെരിങ്ങോം പോലീസ് കേസ് എടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274371/case-against-students)