---
title: "കെ.പി.എസ്.ടി.എ തളിപ്പറമ്പ നോർത്ത് ഉപജില്ലാ തല പതാക ദിനം ആചരിച്ചു"
english_title: "KPSTA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274289/kpsta"
published_at: "2025-03-04T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c68386bebb8_news-card.jpg"
keywords: []
---

# കെ.പി.എസ്.ടി.എ തളിപ്പറമ്പ നോർത്ത് ഉപജില്ലാ തല പതാക ദിനം ആചരിച്ചു

> **Lead Summary:** **തളിപ്പറമ്പ : **കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ദിനം തളിപ്പറമ്പ നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം കരിപ്പാൽ എസ്. വി യു.പി സ്കൂളിൽ വെച്ച് നടത്തി.

## Article Content

**തളിപ്പറമ്പ : **കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ദിനം തളിപ്പറമ്പ നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം കരിപ്പാൽ എസ്. വി യു.പി സ്കൂളിൽ വെച്ച് നടത്തി.

കെ.പി. എസ്.ടി എ സംസ്ഥാന കമ്മറ്റിയംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു.ശമ്പളം കിട്ടാത്ത അധ്യാപികക്ക് മകന് ഇഷ്ടപ്പെട്ട കളിപ്പാട്ടം വാങ്ങിക്കൊടുക്കാൻ കഴിയാത്ത വിഷമത്തിൽ മുഖ്യമന്ത്രിക്ക് കത്തെഴുതിയ പ്രീപ്രൈമറി വിദ്യാർത്ഥിയായ ഏദന് ചടങ്ങിൽ കളിപ്പാട്ടം നൽകി.

സംസ്ഥാന കൗൺസിലംഗം .വി. ബി കുബേരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് എ. പ്രേംജി , ബിന്ദു പി.പി, ശ്രീരാജ്, സനൂപ്, ജയന്തി.എൻ.കെ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274289/kpsta)