---
title: "വനിത ഉന്നമനപദ്ധതികൾക്ക് പ്രാധാന്യം കൊടുത്ത് പട്ടുവം ഗ്രാമ പഞ്ചായത്ത് ബജറ്റ്"
english_title: "Pattuvam Gram Panchayat budget"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274288/pattuvam-gram-panchayat-budget"
published_at: "2025-03-04T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c682844c2b9_news-card.jpg"
keywords: []
---

# വനിത ഉന്നമനപദ്ധതികൾക്ക് പ്രാധാന്യം കൊടുത്ത് പട്ടുവം ഗ്രാമ പഞ്ചായത്ത് ബജറ്റ്

> **Lead Summary:** **തളിപ്പറമ്പ:**വനിത ഉന്നമനപദ്ധതികൾക്ക് പ്രാധാന്യം കൊടുത്ത് പട്ടുവം ഗ്രാമ പഞ്ചായത്ത് ബജറ്റ്.15, 29,600 രൂപ വനിത ക്ഷേമ പദ്ധതിക്ക് നീക്കിവെച്ചു .

## Article Content

**തളിപ്പറമ്പ:**വനിത ഉന്നമനപദ്ധതികൾക്ക് പ്രാധാന്യം കൊടുത്ത് പട്ടുവം ഗ്രാമ പഞ്ചായത്ത് ബജറ്റ്.15, 29,600 രൂപ വനിത ക്ഷേമ പദ്ധതിക്ക് നീക്കിവെച്ചു .

നെൽകൃഷിക്ക് 90 ലക്ഷം രൂപയും,മൃഗ സംരക്ഷണ- ക്ഷീരവികസന പദ്ധതികൾക്ക് 15 ലക്ഷം രൂപയുംപച്ചക്കറി ഉൽപാദന പദ്ധതിക്ക് 12 ലക്ഷം രൂപയും വകയിരുത്തി.ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപയുംശ്മശാനം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് 16 ലക്ഷം രൂപയുംദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്ക് 1,96,88,000 രൂപയും വകയിരുത്തി.അംഗൻവാടി വഴിപോഷക ആഹര വിതരണത്തിന് 30 ലക്ഷം രൂപയും,ഭവന നിർമ്മാണത്തിന് 4 കോടി രൂപയുംപൊതു ശുചിത്വം മാലിന്യ പരിപാലനത്തിന് 40 ലക്ഷം രൂപയുംശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പദ്ധതികൾക്ക് 15,94,000 രൂപയും വകയിരുത്തി.

22, OO79,056 രൂപ വരുവും21, 31, 33,000 രൂപ ചെലവും69,46,056 രൂപ നീക്കിയിരിപ്പുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജനാണ് അവതരിപ്പിച്ചത് .

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി അധ്യക്ഷത വഹിച്ചു .തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആനക്കീൽ ചന്ദ്രൻ ,പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്മാരായകെ കമലാക്ഷി, ടി ലത,കുടുംബശ്രീസി ഡി എസ് ചെയർപേഴ്സൺപി പി സജിത കൃഷി ഓഫീസർ രാഗിഷ രാമദാസ്, വെറ്ററ്റിനറി സർജൻ ഡോ: പി ആർ ആര്യ, എഫ് എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത്‌, ഹോമിയോ ഡോ: റൊണാൾഡ് , കേരള ഗ്രാമീൺ ബാങ്ക് പട്ടുവം ശാഖാ മാനേജർ സുനജ എന്നിവർ സംസാരിച്ചു.

പട്ടുവം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274288/pattuvam-gram-panchayat-budget)