---
title: "ദുബായ് തളിപ്പറമ്പ മണ്ഡലം കെഎംസിസി ഇഫ്താർ സംഗമവും  പ്രവാസി സഹായ പദ്ധതി "പ്രവാസികൾക്കൊപ്പം" ഉത്ഘാടനവും ചെയ്തു "
english_title: "Dubai Taliparamba Mandal KMCC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274287/dubai-taliparamba-mandal-kmcc"
published_at: "2025-03-04T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c68188814ad_Untitled-2-web.jpg"
keywords: []
---

# ദുബായ് തളിപ്പറമ്പ മണ്ഡലം കെഎംസിസി ഇഫ്താർ സംഗമവും  പ്രവാസി സഹായ പദ്ധതി "പ്രവാസികൾക്കൊപ്പം" ഉത്ഘാടനവും ചെയ്തു 

> **Lead Summary:** > **ദുബായ് : **തളിപ്പറമ്പ് മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും , ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ദുബായിൽ നിന്നും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കി പ്രയാസമാനുഭവിക്കുന്നവർക്കുള്ള സഹായവിതരണത്തിന്റെ " പ്രവാസികളോടൊപ്പം " എന്ന പദ്ധതിയുടെ ഉത്ഘാടനവും സംഘടിപ്പിച്ചു .

## Article Content

> **ദുബായ് : **തളിപ്പറമ്പ് മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും , ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ദുബായിൽ നിന്നും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കി പ്രയാസമാനുഭവിക്കുന്നവർക്കുള്ള സഹായവിതരണത്തിന്റെ " പ്രവാസികളോടൊപ്പം " എന്ന പദ്ധതിയുടെ ഉത്ഘാടനവും സംഘടിപ്പിച്ചു .

സംഗമം പ്രസിഡണ്ട് താഹി റലിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് NU ഉമ്മർകുട്ടി ഉദ്ഘാടനം ചെയ്തു പ്രവാസികൾക്കൊപ്പം പദ്ധതി യുടെ ഉത്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് O.മൊയ്തു സാഹിബ് പ്രമുഖ വ്യവസായി Ok സിറാജ് സാഹിബിൽ നിന്ന് സ്വീകച്ചു കൊണ്ട് നിർവഹിച്ചു. സ്കോട്ട ദുബായ് ചാപ്റ്റർ പ്രസിഡൻറ് നാസർ പയ്യന്നൂർ, മയ്യിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ കാദർ കാലടി എന്നിവർ മുഖ്യാതിഥിയായിരുന്നു.

റഫീഖ് പറമ്പിൽ ,അഹമ്മദ് കമ്പിൽ, ഹാഷിം എസ് പി , യൂനസ് സി കെ പി , മൊയ്‌തീൻ കുട്ടി ,ഷക്കീൽ ,ഹൈദർ പൂമംഗലം , ഷാജഹാൻ മയ്യിൽ, ഷമീർ കടമ്പേരി, ബദരി പാറാൽ , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .ആക്ടിംഗ് സെക്രട്ടറി അൽത്താഫ് സ്വാഗതവും റഷീദ് പരിയാരം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274287/dubai-taliparamba-mandal-kmcc)