---
title: "പത്താംക്ലാസുകാരനെ പ്ലസ് ടു വിദ്യാർഥി ക്രൂരമായി മർദിച്ചു"
english_title: "Attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274216/attack"
published_at: "2025-03-03T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c5c6f00108a_Molestation.jpg"
keywords: []
---

# പത്താംക്ലാസുകാരനെ പ്ലസ് ടു വിദ്യാർഥി ക്രൂരമായി മർദിച്ചു

> **Lead Summary:** ചന്തിരൂർ (ആലപ്പുഴ): ചന്തിരൂരിലെ സ്വകാര്യ വിദ്യാലയത്തിൽ പഠിക്കുന്ന പത്താംക്ലാസുകാരനെ ഇതേ സ്കൂളിലെതന്നെ പ്ലസ് ടു വിദ്യാർഥി ക്രൂരമായി മർദിച്ചു. ഫെബ്രുവരി 13നുണ്ടായ സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാക്കൾ 17ന്​ അരൂർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇപ്പോഴാണ്​ സംഭവം പുറത്തറിയുന്നത്​.

## Article Content

ചന്തിരൂർ (ആലപ്പുഴ): ചന്തിരൂരിലെ സ്വകാര്യ വിദ്യാലയത്തിൽ പഠിക്കുന്ന പത്താംക്ലാസുകാരനെ ഇതേ സ്കൂളിലെതന്നെ പ്ലസ് ടു വിദ്യാർഥി ക്രൂരമായി മർദിച്ചു. ഫെബ്രുവരി 13നുണ്ടായ സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാക്കൾ 17ന്​ അരൂർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇപ്പോഴാണ്​ സംഭവം പുറത്തറിയുന്നത്​.

സ്​കൂളിനടുത്തുള്ള ഇടവഴിയിലേക്ക്​ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചെന്നാണ്​ പരാതി. മർദനത്തിൽ കണ്ണിനാണ്​ ഗുരുതര പരിക്കേറ്റത്​. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് രണ്ടുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.

ചികിത്സക്കുവേണ്ട ഏർപ്പാടുകൾ ചെയ്യാമെന്ന് പ്ലസ് ടു വിദ്യാർഥിയുടെ ബന്ധുക്കൾ സമ്മതിച്ചിട്ടുണ്ട്. മർദനമേറ്റ വിദ്യാർഥി പത്താംക്ലാസ്​ പരീക്ഷ എഴുതുന്നുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

സ്കൂളിന്‍റെ പുറത്ത് നടന്ന സംഭവമാണെങ്കിലും പരാതിയുണ്ടെങ്കിൽ അന്വേഷിക്കാൻ തയാറാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274216/attack)