---
title: "ബസ് തടഞ്ഞു നിർത്തി ബൈക്ക് യാത്രികൻ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി"
english_title: "Attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274213/attack"
published_at: "2025-03-03T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c5c4705703f_Police-Jeep.jpg"
keywords: []
---

# ബസ് തടഞ്ഞു നിർത്തി ബൈക്ക് യാത്രികൻ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി

> **Lead Summary:** **കണ്ണൂർ: **ബസ് തടഞ്ഞു നിർത്തി ബൈക്ക് യാത്രികൻ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി. തളിപ്പറമ്പിൽ നിന്നു ധർമശാല- കക്കാട് വഴി കണ്ണൂരിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി ജാഫറിന് ആണ് മർദനമേറ്റത്.

## Article Content

**കണ്ണൂർ: **ബസ് തടഞ്ഞു നിർത്തി ബൈക്ക് യാത്രികൻ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി. തളിപ്പറമ്പിൽ നിന്നു ധർമശാല- കക്കാട് വഴി കണ്ണൂരിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി ജാഫറിന് ആണ് മർദനമേറ്റത്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെ പുല്ലുപ്പിക്കടുത്ത് വെച്ചായിരുന്നു സംഭവം.ബൈക്ക് യാത്രികന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബൈക്ക് ബസിന് കുറുകെയിട്ട് തടഞ്ഞു നിർത്തി ഹെൽമെറ്റ് കൊണ്ട് മർദ്ദിച്ചത്. നിസാര പരിക്കേറ്റ ബസ് ഡ്രൈവർ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274213/attack)