---
title: "അശാസ്ത്രീയ മാലിന്യ സംസ്ക്കരണം: 2 സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി"
english_title: "Fine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274211/fine"
published_at: "2025-03-03T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്ക്കരണം: 2 സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്ക രണത്തിന് ചെങ്ങളായിയിൽ പ്രവർത്തിച്ചു വരുന്ന നെല്ലൻ റെസിഡൻസി, ജെം മോട്ടോർസ് എന്നീ സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപ വീതം പിഴ ചുമത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്ക രണത്തിന് ചെങ്ങളായിയിൽ പ്രവർത്തിച്ചു വരുന്ന നെല്ലൻ റെസിഡൻസി, ജെം മോട്ടോർസ് എന്നീ സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപ വീതം പിഴ ചുമത്തി.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചെറിയ കോൺക്രീറ്റ് കുഴിയിൽ കൂട്ടി ഇട്ട് കത്തിക്കുന്നതിനും മലിനജലം ഒഴുക്കി വിടുന്നതിനുമാണ് സ്‌ക്വാഡ് നെല്ലൻ റെസിഡൻസിക്ക് 5000 രൂപ പിഴ ചുമത്തിയത്.സ്പെയർ പാർട്സ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കൂട്ടി ഇട്ട് കത്തിക്കുന്നതിനും മാലിന്യങ്ങൾ അലക്ഷ്യമായി സ്ഥാപനത്തിന്റെ പലഇടങ്ങളിൽ കൂട്ടി ഇട്ടതിനും വലിച്ചെറിഞ്ഞതിനുമാണ് ജെം മോട്ടോർസ് എന്ന സ്ഥാപനത്തിന് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തിയത്.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടിജോ കെ ജോർജ് എന്നവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274211/fine)