---
title: "'ലഹരിയിൽ മയങ്ങുന്ന യൗവ്വനം' യൂത്ത് ലീഗ് രക്ഷാകർത്യ സംഗമം സംഘടിപ്പിച്ചു"
english_title: "muslim_league_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27411/muslim_league_taliparamba"
published_at: "2022-02-20T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621239df304d2_lg.jpg"
keywords: []
---

# 'ലഹരിയിൽ മയങ്ങുന്ന യൗവ്വനം' യൂത്ത് ലീഗ് രക്ഷാകർത്യ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ: വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ തളിപ്പറമ്പ മണ്ഡലം യൂത്ത് ലീഗ് ക്യാമ്പയിൻ്റെ ഭാഗമായി ലഹരിയിൽ മയങ്ങുന്ന യൗവ്വനം തെരുവിൽ പൊലിയുന്ന ജീവിതം എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്യ സംഗമം സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ: വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ തളിപ്പറമ്പ മണ്ഡലം യൂത്ത് ലീഗ് ക്യാമ്പയിൻ്റെ ഭാഗമായി ലഹരിയിൽ മയങ്ങുന്ന യൗവ്വനം തെരുവിൽ പൊലിയുന്ന ജീവിതം എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്യ സംഗമം സംഘടിപ്പിച്ചു.

ഞാറ്റുവയൽ അബൂബക്കർ സിദ്ധീഖ് മസ്ജിദ് പരിസരത്ത് നടന്ന സംഗമം മുനിസിപ്പൽ യൂത്ത് ലീഗ് ആക്ടിങ്ങ് പ്രസിഡൻ്റ് കെ.പി.നൗഷാദി ൻ്റെ അദ്ധ്യക്ഷതയിൽ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ.യു.ഷഫീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഷാജി.വി.വി ബോധവൽക്കരണ ക്ലാസ് നടത്തി. ഖത്തീബ് നജീബ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി.

നഗരസഭാ കൗൺസിലർമാരായ പി.പി.മുഹമ്മദ് നിസാർ, കൊടിയിൽ സലീം, കെ.പി.ഖദീജ, പി.കെ.റസിയ, പി.കെ.സാഹിദ, റഹ്മത്ത് ബീഗം മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻ്റ് ഓലിയൻ ജാഫർ മുനിസിപ്പൽ ഭാരവാഹികളായ റഷീദ് പുളിംപറമ്പ, ഹനീഫ മദ്രസ, മുസ്തഫ കുറ്റിക്കോൽ, സഫ്വാൻ കുറ്റിക്കോൽ, ടി.സി.സുബൈർ, ജഹാംഗീർ, എ.പി.നിസാർ, വി.എം.മുസ്തഫ തുടങ്ങിയവർ സംബദ്ധിച്ചു. ഉസ്മാൻ കൊമ്മച്ചി സ്വാഗതവും അഷ്റഫ് ബപ്പു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27411/muslim_league_taliparamba)